മാസ്ക്കിനു പിറകെ കൈശുചീകരണ വസ്തുവിനും ക്ഷാമം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കൈശുചീകരണ വസ്തുവിനും ക്ഷാമമെന്ന് റിപ്പോർട്ട്. കോവി ഡ് വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രതിരോധ മുഖാവരണത്തിന് നേരേത്ത മു തൽ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ കൈശുചീകരണത്തിന് ഉപയോഗിക്കുന്ന ക്രീമുകൾക്കും ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. ചിലയിടത്ത് ബഖാലകളിലും സ്റ്റോറുകളിലും സാധനം കിട്ടാനില്ല. സ്റ്റോറുകളിലും സ്റ്റോക് കുറവുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പൂഴ്ത്തിവെപ്പാണോ സ്റ്റോക് കുറയാൻ കാരണമെന്ന് വ്യക്തമല്ല. കൈ ഇടക്കിടക്ക് ശുചീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഇത് സ്വാഭാവികമായും ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. മാസ്ക്കുകളുടെ പൂഴ്ത്തിവെപ്പ് ക്ഷാമത്തിന് കാരണമാവുന്നതായി നേരേത്ത കണ്ടെത്തിയിരുന്നു. വാണിജ്യ മന്ത്രാലയം ഫാർമസികളിൽ പരിശോധന നടത്തി ഇതിന് തടയിടാൻ ശ്രമിക്കുന്നു.
ഹാൻഡ് സാനിറ്റൈസർ വിഷയത്തിലും വരുംദിവസങ്ങളിൽ വാണിജ്യ മന്ത്രാലയത്തിെൻറ ഇടപെടലുണ്ടാവുമെന്നാണ് കരുതുന്നത്. മാസ്ക് ക്ഷാമം മറികടക്കാൻ വിദേശത്തുനിന്ന് വൻതോതിൽ ഇറക്കുമതി ചെയ്തുതുടങ്ങിയിട്ടുണ്ട്. തുർക്കിയിൽനിന്ന് ഒരുകോടി പ്രതിരോധ മുഖാവരണം ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുണ്ട്. ഇറക്കുമതി ഇൗ ആഴ്ച ആരംഭിക്കും. മാസ്ക് ക്ഷാമം മുതലാക്കി വില വർധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സാനിറ്റൈസർ വിഷയത്തിൽ മന്ത്രാലയത്തിെൻറ പ്രതികരണം വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
