ഫാർമസികൾ പത്തുലക്ഷം മാസ്ക് സൗജന്യമായി നൽകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഫാർമസികൾ പത്തുലക്ഷം വൈറസ് പ്രതിരോധ മാസ്കുകൾ സൗജന്യമായി നൽകും. നേരത്തേ മാസ്ക് പൂഴ്ത്തിവെപ്പിനെ തുടർന്ന് അടപ്പിച്ച ഫാർമസികളാണ് ഇത്രയും മാസ്ക് സൗജന്യമായി വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത്. വാഗ്ദാനം നടപ്പാക്കിയാൽ നിബന്ധനകൾക്ക് വിധേയമായി ഫാർമസികൾ വീണ്ടും തുറക്കാൻ അനുമതി നൽകാമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു. 22 ഫാർമസിളാണ് മാസ്ക് പൂഴ്ത്തിവെപ്പിന് നിയമനടപടികൾ നേരിടുന്നതെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഇൻസി പറഞ്ഞു.
രാജ്യത്ത് പ്രതിരോധ മുഖാവരണത്തിന് ക്ഷാമം നേരിടുന്നുണ്ട്. ഫാർമസികൾ പൂഴ്ത്തിവെക്കുകയും വില വർധിപ്പിക്കുകയും ചെയ്യുന്നതായി ആക്ഷേപമുണ്ടായിരുന്നു. ആരോഗ്യ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും സഹകരിച്ച് വിപണിയിൽ പരിശോധന നടത്തുന്നുണ്ട്. രാജ്യത്തുനിന്ന് മാസ്ക് കയറ്റുമതി ചെയ്യുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
