Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊവിഡ് ഭീതി: സർക്കാർ...

കൊവിഡ് ഭീതി: സർക്കാർ ഒാഫിസുകളിൽ പ്രവർത്തനം മന്ദഗതിയിൽ

text_fields
bookmark_border
കൊവിഡ് ഭീതി: സർക്കാർ ഒാഫിസുകളിൽ പ്രവർത്തനം മന്ദഗതിയിൽ
cancel
camera_alt???????? ???????? ????? ??? ?????? ???????????? ???????

കുവൈത്ത്​ സിറ്റി: കൊറോണ ഭീതി രാജ്യത്തെ സർക്കാർ ഒാഫിസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവർത്തനം മന്ദഗതിയിലാക്കുന്നു. പൊതുജനങ്ങൾ ഏറെ കയറിയിറങ്ങുന്ന ഒാഫിസുകളിലാണ്​ സൂക്ഷ്​മമായ പ്രവർത്തനംമൂലം ഇടപാടുകളുടെ വേഗം കുറയുകയും തിരക്ക്​ വർധിക്കുകയും ചെയ്യുന്നത്​. സിവിൽ ​െഎഡി ഒാഫിസുകളിൽ ഉൾപ്പെടെ തിരക്ക്​ വർധിക്കാൻ ഇത്​ കാരണമായിട്ടുണ്ട്​. സൂക്ഷ്​മ നിരീക്ഷണം നടത്തി അത്യാവശ്യക്കാരെ മാത്രം ഒാരോരുത്തരെയായി അകത്തുകയറ്റിയാണ്​ ഇടപാടുകൾ നടത്തുന്നത്​.

ഇതുകാരണം പുറത്ത്​ നീണ്ട നിരയാണ്​ കാണുന്നത്​. അഞ്ചുദിവസത്തെ അവധിയും ഞായറാഴ്​ച സന്ദർശകർ വർധിക്കാൻ കാരണമായിട്ടുണ്ട്​. ഇതിനൊപ്പം ജീവനക്കാരുടെ ഹാജർ കുറഞ്ഞതും ബാധിച്ചു. മാസ്​കും കൈയുറയും ധരിച്ചാണ്​ ഉദ്യോഗസ്ഥർ സന്ദർശകരുമായി ഇടപെടുന്നത്​. നിശ്ചിത അകലം പാലിച്ച്​ ഇടപെടുന്നത്​ വ്യക്തമായി അനുഭവപ്പെടുന്നുണ്ട്​. വിമാനത്താവളത്തിലും കര അതിർത്തികളിലും ഇൗ സൂക്ഷ്​മത വ്യക്തമാണെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഒാഫിസുകളിൽ എത്തുന്നവരോട്​ മാസ്​ക്​ ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. കൈകൾ ശുചീകരിക്കാനുള്ള സംവിധാനങ്ങളും പലയിടത്തും സ്ഥാപിച്ചു. ഇറാനിൽനിന്ന്​ എത്തിച്ചവരിൽ മാത്രമാണ്​ രാജ്യത്ത്​ ഇതുവരെ കൊറോണ ബാധിച്ചിട്ടുള്ളത്​. ഇവരാക​െട്ട ക്യാമ്പിൽ പ്രത്യേക നിരീക്ഷണത്തിലുമാണ്​. പുറത്ത്​ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെങ്കിലും കനത്ത ജാഗ്രതയിലാണ്​ അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story