Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ 46 ആ​യി

text_fields
bookmark_border
കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ 46 ആ​യി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ഒ​രാ​ൾ​ക്കു​ കൂ​ടി കൊ​റോ​ണ ​വൈ​റ​സ്​ ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 46 ആ​യി. കു​വൈ​ത്തി​ൽ കൊ​റോ​ണ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ആ​ദ്യ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ പു​തി​യ​ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​​െൻറ തോ​ത്​ കു​റ​ഞ്ഞി​ട്ടു​ണ്ട്. ആ​ദ്യ മൂ​ന്നു​ ദി​വ​സം 43 പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​പ്പോ​ൾ അ​ടു​ത്ത ദി​വ​സം ര​ണ്ടാ​ൾ​ക്കു​ കൂ​ടി സ്ഥി​രീ​ക​രി​ച്ചു.

ശ​നി​യാ​ഴ്​​ച ആ​ർ​ക്കും ക​ണ്ടെ​ത്തി​യി​ല്ല. ഞാ​യ​റാ​ഴ്​​ച ഒ​രു കേ​സ്​ കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ രാ​ജ്യ​ത്ത്​ ആ​കെ കോ​വി​ഡ്​ ബാ​ധി​ത​ർ 46 ആ​യി. ഇ​റാ​നി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തി​ച്ച്​ ക്യാ​മ്പി​ൽ പാ​ർ​പ്പി​ച്ച​യാ​ൾ​ക്ക്​ ത​ന്നെ​യാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ഖൈ​റാ​നി​ലെ റി​സോ​ർ​ട്ടി​ലാ​ണ്​ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ക്കു​ന്ന​ത്. ക്യാ​മ്പി​ന്​ പു​റ​ത്ത്​ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. റി​സോ​ർ​ട്ടി​ന്​ പു​റ​ത്തു​ള്ള ആ​ർ​ക്കും കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ്​ രാ​ജ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story