കൂടുതൽ വിമാന സർവിസുകൾ റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് വൈറസിെൻറ പശ്ചാത്തലത്തിൽ കൂടുതൽ രാജ്യങ്ങളിലേക്കുള്ള വി മാന സർവിസുകൾ റദ്ദാക്കി കുവൈത്ത്. ഇറ്റലി, തായ്ലൻഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള മുഴുവന്‍ വിമാന സർവിസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചു. ഈ രാജ്യങ്ങള്‍ കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ കുവൈത്ത് താമസരേഖയുള്ളവര്ക്കും സന്ദർശക വിസയില്‍ രാജ്യത്തേക്കു വരാനിരിക്കുന്നവര്ക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പുതിയ വിസ നല്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ചൈന, ഹോേങ്കാങ്, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് കഴിഞ്ഞദിവസം തന്നെ കുവൈത്ത് വിലക്കേർപ്പെടുത്തിയിരുന്നു. ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കപ്പൽ ഗതാഗതത്തിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇറാഖിൽനിന്ന് കരമാർഗം എത്തുന്നവർക്കും വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
