Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​റോ​ണ ഭീ​തി:...

കൊ​റോ​ണ ഭീ​തി: ചൈ​നീ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​യി​ൽ പ്ര​തി​സ​ന്ധി

text_fields
bookmark_border
കൊ​റോ​ണ ഭീ​തി: ചൈ​നീ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​യി​ൽ പ്ര​തി​സ​ന്ധി
cancel

കു​വൈ​ത്ത്​ സി​റ്റി: കൊ​റോ​ണ വൈ​റ​സ് ബാ​ധ ചൈ​നീ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി​യെ ബാ​ധി​ക്കു​ന്നു. ഇ​ല​ക്​ ​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ മു​ത​ൽ ക​ളി​ക്കോ​പ്പു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ ണ്​ രാ​ജ്യ​ത്തെ വി​പ​ണി​യി​ലു​ള്ള​ത്. ചൈ​ന​യി​ൽ​നി​ന്ന്​ ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ വ​രാ​താ​യ​തോ​ടെ ഇ​വ​യെ ആ​ശ്ര​യി​ച്ച്​ ജീ​വി​ച്ചി​രു​ന്ന വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്. ഇൗ ​സ​മ​യം മു​ത​ലാ​ക്കി അ​വ​ധി​ക്ക്​ സ്വ​ന്തം നാ​ട്ടി​ലേ​ക്കു​ പോ​യി​ട്ടു​ണ്ട്​ പ​ല​രും. ഒ​ന്നോ ര​ണ്ടോ മാ​സ​ത്തി​ന​കം പ്ര​തി​സ​ന്ധി​യ​ക​ലും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ക​ച്ച​വ​ട​ക്കാ​ർ ജീ​വ​ന​ക്കാ​രെ അ​വ​ധി​ക്ക്​ നാ​ട്ടി​ല​യ​ച്ചി​രി​ക്കു​ന്ന​ത്. വി​ല​ക്കു​റ​വു​ത​ന്നെ​യാ​യി​രു​ന്നു ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ൾ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളെ വ​ലി​യ​തോ​തി​ൽ ആ​ശ്ര​യി​ക്കു​ന്നു. ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ രോ​ഗ​ഭീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മ​ല്ല. കൊ​റോ​ണ വൈ​റ​സ്​ ബാ​ധ ചൈ​ന​യി​ലെ ഉ​ൽ​പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​തോ​ടെ സാ​ധ​ന​ങ്ങ​ൾ വ​രാ​താ​യ​ത്​ മാ​ത്ര​മാ​ണ്​ പ്ര​തി​സ​ന്ധി.

അ​തി​നി​ടെ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​നീ​സ് പൗ​ര​ന്മാ​ർ​ക്ക് കു​വൈ​ത്ത് പ്ര​വേ​ശ​ന​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളെ ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ പോ​യ ചൈ​നീ​സ് ക​രാ​ർ ജോ​ലി​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്കു മൂ​ലം തി​രി​കെ വ​രാ​ൻ ക​ഴി​യാ​ത്ത​താ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. കു​വൈ​ത്തി​ലെ നി​ർ​മാ​ണ മേ​ഖ​ല​യി​ലും വി​വി​ധ സ​ർ​ക്കാ​ർ ക​രാ​ർ പ​ദ്ധ​തി​ക​ൾ​ക്ക് കീ​ഴി​ലും ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി ചൈ​നീ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ലും ലാ​േ​ൻ​റ​ൺ ഫെ​സ്​​റ്റി​വ​ലി​ലും പ​ങ്കെ​ടു​ക്കാ​നാ​യി നാ​ട്ടി​ലേ​ക്കു പോ​യ​ത്. എ​ന്നാ​ൽ, പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​​െൻറ ആ​ര​വ​മൊ​ടു​ങ്ങും മു​മ്പാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ച​ത്. കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ചൈ​ന, ഹോ​ങ്കോ​ങ് പൗ​ര​ന്മാ​ർ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ന് നാ​ട്ടി​ലേ​ക്കു പോ​യ ചൈ​നീ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​തെ​യാ​യി. ഇ​ത് കു​വൈ​ത്തി​ലെ പ​ല വ​ൻ​കി​ട പ​ദ്ധ​തി​ക​ളി​ലും തൊ​ഴി​ലാ​ളി​ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story