കൊറോണ: പ്രതിരോധ മുഖാവരണ കയറ്റുമതിക്ക് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: കൊറോണ വൈറസ് ഭീതി പടർന്നതിനെ തുടർന്ന് കുവൈത്തിൽനിന്ന് പ്രതിരോധ മുഖാവരണം കയറ്റുമതി ച െയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
കൊറോണ പശ്ചാത്തലത്തിൽ ആവശ്യക്കാരേറുന്നത് മുതലാക്കി സ് വകാര്യ കമ്പനികൾ ചൂഷണം നടത്തുന്നതായും ആരോപണമുണ്ടായിരുന്നു. കുവൈത്തിലെ സ്വകാര്യ കമ്പനിയോട് ചൈന 80 ലക്ഷം പ്രതിരോധ മാസ്കുകൾ ആവശ്യപ്പെട്ടതായി കഴിഞ്ഞ ആഴ്ച അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. മാസ്‌കുകള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ രാജ്യത്തില്ലെന്നിരിക്കെ ഇത് വലിയ ചർച്ചയായി.
വിദേശത്തുനിന്നു ഇറക്കുമതി ചെയ്തും രാജ്യത്തെ ഫാർമസികളിൽനിന്ന് ശേഖരിച്ചുമാണ് കമ്പനി ഇത് നൽകാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രാജ്യത്ത് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ മാസ്കിന് വൻതോതിൽ ആവശ്യം വന്നേക്കും. ഇൗ സമയത്ത് സാധനം ലഭ്യമല്ലാതിരിക്കാനും വില കുതിച്ചുയരാനും ഇപ്പോഴത്തെ ശേഖരണവും പൂഴ്ത്തിവെപ്പും കാരണമാവുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതിനിടയിലാണ് വാണിജ്യ മന്ത്രാലയം മാസ്‌ക് കയറ്റുമതി വിലക്കി ഉത്തരവിറക്കിയത്. 95 ശതമാനം വരെ പകര്‍ച്ചവ്യാധികളില്‍നിന്ന് മാസ്‌ക് സംരക്ഷണം നൽകുമെന്നാണ് വിലയിരുത്തൽ. 100 ഫില്‍സ് മുതല്‍ ഒന്നര ദീനാര്‍ വരെയാണ് നിലവില്‍ മാസ്കിെൻറ വില. ധാരാളം സ്വദേശികൾ ഇപ്പോൾ വ്യക്തിപരമായി ഫാർമസികളിൽ മാസ്‌ക് തേടിയെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
