Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡെ​ലി​വ​റി...

ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കും

text_fields
bookmark_border
ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത് നി​ർ​ത ്തി​വെ​ക്കാ​ൻ നി​ർ​ദേ​ശം. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി ബൈ​ക്കു​ക​ൾ​ക്കും മ​റ്റും ലൈ​സ​ൻ​ സ് ന​ൽ​കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​നാ​ണ്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ന​സ് അ​ൽ സാ​ലി​ഹ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ബൈ​ക്ക്അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഹ​മ്മ​ദ് അ​ൽ ദ​ലാ​ൽ എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത വ​കു​പ്പി​​െൻറ വ്യ​വ​സ്ഥ​ക​ളും ച​ട്ട​ങ്ങ​ളും പു​ന​ര​വ​ലോ​ക​നം ചെ​യ്ത്​ തീ​ർ​പ്പാ​ക്കു​ന്ന​തു​വ​രെ ഡെ​ലി​വ​റി ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ​സാ​ധ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ പ​ബ്ലി​ക് അ​തോ​റി​റ്റി​യു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഏ​കോ​പ​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ര​ത്തു​ക​ളി​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ആ​ധി​ക്യം നി​യ​ന്ത്രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട് . പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ റോ​ഡ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട്​​ എ​ന്നി​വ​യു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്തു​വ​രു​ക​യാ​ണ്. പൊ​തു നി​ര​ത്തു​ക​ളി​ൽ സൈ​ക്കി​ൾ യാ​ത്രി​ക​ർ​ക്കാ​യി പ്ര​ത്യേ​ക ട്രാ​ക്ക് പ​ണി​യു​ന്ന​തി​ന്​ പാ​ർ​പ്പി​ട​ക്ഷേ​മ അ​തോ​റി​റ്റി​യു​മാ​യും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ്​ നി​ര​ന്ത​രം കാ​മ്പ​യി​ൻ ന​ട​ത്തി​വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story