ജ​ലീ​ബി​ൽ 92 സ്ഥാ​പ​ന​ങ്ങ​ൾ  അ​ട​പ്പി​ച്ചു

09:16 AM
12/02/2020
ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ‘ക്ലീ​ൻ ജ​ലീ​ബ്​’ കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യി ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 92 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു. ജ​ലീ​ബ്‌ അ​ൽ ശു​യൂ​ഖ്‌ പ്ര​ദേ​ശ​ത്ത്‌ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ, ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ, നി​യ​മ​ലം​ഘ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ത​ലാ​യ​വ ത​ട​യു​ന്ന​തി​നും പ്ര​ദേ​ശം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ്​ ‘ക്ലീ​ൻ ജ​ലീ​ബ്​’ എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. 

മൂ​ന്നു മാ​സം​കൊ​ണ്ട്​ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ലീ​ബി​നെ മു​ക്ത​മാ​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൂ​ന്നു മാ​സ​ത്തി​ന​കം 2700 അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ വീ​ണ്ടും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി, ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി, ഗ​താ​ഗ​തം, ഒാ​പ​റേ​ഷ​ൻ, ഇ​ഖാ​മ കാ​ര്യാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്.

Loading...
COMMENTS