കു​വൈ​ത്തി​ലെ പ്ര​ധാ​ന റോ​ഡി​ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സിൻെറ പേ​രി​ടും

09:14 AM
12/02/2020

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നി​ന്​ അ​ന്ത​രി​ച്ച ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സി​​െൻറ പേ​രി​ടും. കു​വൈ​ത്ത്​ അ​​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​ട്ടു. ഏ​ത്​ റോ​ഡ്​ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കു​വൈ​ത്ത്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഏ​ഴ്​ പ്ര​ധാ​ന ഹൈ​വേ​ക​ളി​ലൊ​ന്ന്​ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ തെ​ര​ഞ്ഞെ​ടു​ക്കും. 

ഏ​താ​നും ദി​വ​സ​ത്തി​ന​കം ഇ​തു​സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​വു​മെ​ന്ന്​ അ​മീ​രി ദീ​വാ​ൻ അ​റി​യി​ച്ചു. സു​ൽ​ത്താ​ൻ ഖാ​ബൂ​സു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്​ ഉൗ​ഷ്​​മ​ള​മാ​യ വ്യ​ക്​​തി​ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നും കു​​വൈ​ത്തി​​െൻറ ഏ​റ്റ​വും മി​ക​ച്ച അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ഉ​ത്ത​ര​വി​ൽ അ​മീ​ർ അ​നു​സ്​​മ​രി​ച്ചു.

Loading...
COMMENTS