സ്വകാര്യ മേഖല ഇഖാമ പുതുക്കൽ ഇനി ഓൺലൈൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക ്കാനുള്ള സംവിധാനം മാർച്ച് ഒന്നിന് നിലവിൽ വരും. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈൻ വഴ ിയാക്കുന്ന നടപടിയുടെ രണ്ടാം ഘട്ടമായാണ് ആർട്ടിക്കിൾ 18 ഇഖാമ പുതുക്കാൻ ആഭ്യന്തര മന്ത്രാലയം ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി ആണ് ഇക്കാര്യം അറിയിച്ചത്. പാസ്പോർട്ട് ഒാഫിസുകളിലെ തിരക്ക് കുറക്കുന്നതിെൻറ ഭാഗമായാണ് ഇഖാമ പുതുക്കലിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ ഗാർഹികത്തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം നടപ്പാക്കിയിരുന്നു.
രണ്ടാം ഘട്ടത്തിലാണിപ്പോൾ സ്വകാര്യമേഖലയിലേക്കുകൂടി ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്. മൂന്നാം ഘട്ടത്തിൽ കുടുംബ വിസയിലുള്ളവർക്കും ഓൺലൈൻ സേവനം ലഭ്യമാക്കുമെന്ന് താമസകാര്യവകുപ്പ് മേധാവി പറഞ്ഞു. മന്ത്രാലയത്തിെൻറ ഇ-സർവിസിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികൾക്ക് പ്രത്യേക യൂസർ നെയിമും പാസ് വേഡും അനുവദിക്കും. ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാർച്ച് ഒന്നുമുതൽ താമസകാര്യ ഓഫിസുകളിൽ നേരിട്ട് ചെല്ലാതെ ഓൺലൈൻ വഴി അപേക്ഷ പൂരിപ്പിച്ച് നടപടികൾ പൂർത്തിയാക്കാം. സ്വകാര്യമേഖലയിലെ 15 ലക്ഷത്തോളം വരുന്ന വിദേശി ജീവനക്കാർക്ക് പുതിയ സംവിധാനം പ്രയോജനകരമാകുമെന്നു തലാൽ അൽ മഅറഫി പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ-സർവിസ് നടപ്പാക്കുന്നത്. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
