താമസ നിയമ ലംഘനം: മൂന്നുമാസത്തിനിടെ 700 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: താമസ നിയമ ലംഘനം നടത്തിയ 700 പേരെ കഴിഞ്ഞ മൂന്നു മാസത്തിനിെട അറസ്റ്റ് ചെയ്തു. മാന്‍പവര്‍ അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യാലയത്തിെൻറ സഹായ ത്തോടെ കുവൈത്തിലെ എല്ലാ ഭാഗങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. പിടികൂടിയവരില്‍ 200 പേരെ കഴിഞ്ഞയാഴ്ച നടുകടത്തി. ബാക്കിയുള്ളവരുടെ നിയമനടപടികള്‍ പൂര്ത്തീകരിച്ചുവരുന്നുണ്ടെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
അനധികൃതമായി സ്വകാര്യ മേഖലയില്‍ ജോലിചെയ്യുക, സ്പോണ്‍സറുടെ താമസ ഭാഗങ്ങളില്‍നിന്ന് മാറി പുറത്ത് ജോലിചെയ്യുക എന്നതാണ് കൂടുതല്‍ പേരും പിടിയിലാവാൻ കാരണം.
വരുംദിവസങ്ങളില്‍ രാജ്യത്തെ പൊതുമേഖലകള്‍, വാണിജ്യസമുച്ചയങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം 1,20,000 എത്തിയെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കൂട്ടപ്പരിശോധന നടത്തുന്നത്. ഇവരെ പിടികൂടി നാടുകടത്താൻ അധികൃതർ നീക്കം ആരംഭിക്കുന്നതായി റിപ്പോർട്ടുണ്ട്. പ്രത്യേക സംഘം രൂപവത്കരിച്ച് കർമപദ്ധതി തയാറാക്കി എല്ലാ ഗവർണറേറ്റുകളിലും പരിശോധനയുണ്ടാവും. ഫാമുകള്‍, വ്യവസായ മേഖലകള്‍, ഷിപ്മെൻറുകള്‍ കേന്ദ്രീകരിച്ച് പരിശോധനയുണ്ടാവുമെന്നതാണ് ഇത്തവണത്തെ കാമ്പയിനിെൻറ പ്രത്യേകത. നേരത്തെ താമസകേന്ദ്രങ്ങൾ, റോഡുകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയിരുന്നത്. പൊതുമാപ്പ് നൽകിയിട്ടും അനധികൃതമായി രാജ്യത്ത് തങ്ങിയ വിദേശികളെ കൂട്ടപ്പരിശോധനയിലൂടെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം നാടുകടത്താനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
