പുരുഷകേന്ദ്രീകൃത സമൂഹത്തിെൻറ അപചയം തുറന്നുകാട്ടി ‘വൈരം’
text_fieldsകുവൈത്ത് സിറ്റി: സ്ത്രീപക്ഷ പ്രമേയവുമായി കേരള ആർട്സ് ആൻഡ് നാടക അക്കാദമി (കാന), കുവ ൈത്തിെൻറ നാലാമത് മെഗാ ഡ്രാമ ‘വൈരം’ അരങ്ങേറി. രണ്ട് ദിവസങ്ങളിലായി സാൽമിയ ഇന്ത്യൻ കമ ്യൂണിറ്റി (സീനിയർ), സ്കൂൾ ഓഡിറ്റോറിയത്തിലാണ് അവതരണം നടന്നത്. ഹേമന്ത് കുമാർ രചിച്ച നാടകം സംവിധാനം ചെയ്തത് കലാശ്രീ ബാബു ചാക്കോളയാണ്. കൊടുമുണ്ടാപുരം എന്ന സങ്കൽപ ദേശത്ത് ഏകദേശം വർഷങ്ങൾക്കു മുമ്പ് നടന്ന കഥയാണ് വർത്തമാനകാല സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് കൂട്ടിയിണക്കി അവതരിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെ പരിമിതികൾ, പുരുഷകേന്ദ്രീകൃത സമൂഹത്തിെൻറ അപചയങ്ങൾ, വൈകൃതങ്ങൾ തുടങ്ങിയവ സ്ത്രീപക്ഷത്തുനിന്ന് ആവിഷ്കരിച്ച രണ്ടുമണിക്കൂർ ദൈർഘ്യമുള്ള നാടകം നിറഞ്ഞ സദസ്സിന് മുന്നിലാണ് അരങ്ങേറിയത്.
ആർട്ടിസ്റ്റ് വിജയൻ കടമ്പേരി രംഗപടവും ചിറക്കൽ രാജു രംഗസാക്ഷാത്കാരവും ദീപസംവിധാനവും നിർവഹിച്ചു. സോണി വി. പരവൂർ പശ്ചാത്തലസംഗീതം ഒരുക്കി. ചമയം വക്കം മാഹീൻ ആയിരുന്നു. സിരുത്തി അപ്പൻ, കരിക്കൻ കമ്മു എന്നീ ഇരട്ട വേഷങ്ങളിലൂടെ സംവിധായകൻ ബാബു ചാക്കോള നടൻ എന്ന നിലയിലും അടയാളപ്പെടുത്തി. അന്നലക്ഷ്മിയെന്ന നായിക കഥാപാത്രത്തിൽ മഞ്ജു മാത്യു തിളങ്ങി. കുമാർ തൃത്താല, ഷാജഹാൻ കൊടുങ്ങല്ലൂർ, ഡോ. എബ്രഹാം തോമസ്, അജി പരവൂർ, ട്രീസ വിൽസൺ, ജിയ മറിയം ജിജു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. രജി മാത്യു, രാജു ജോസഫ്, ഷീജ ഡേവിസ്, ജാൻസി ജിജു, മാലിനി ശിവകുമാർ, ശൈലജ ഗോപകുമാർ, സിന്ധു ബാബു ചാക്കോള, ഡേവിഡ് ചാക്കോള, സോളമൻ ചാക്കോള, പ്രണവ് ശിവകുമാർ, ലിയാ മറിയം ജിജു തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കി. സി.വി. പ്രസന്നകുമാറിെൻറ വരികൾക്ക് ആലപ്പി വിവേകാനന്ദൻ ഇൗണമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
