റോബോട്ടിക്സ്, കൃത്രിമ ബുദ്ധി ഉത്സവം ഒമ്പതുമുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെൻറ് ഒാഫ് സയൻസസ് റോബോട് ടിക്സ്, കൃത്രിമ ബുദ്ധി ഉത്സവം സംഘടിപ്പിക്കുന്നു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാ ബിർ അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിൽ ഞായറാഴ്ച മുതൽ ഫെബ്രുവരി 14 വരെ സാൽമിയ സൽവ ഹാളിലാണ് പരിപാടി. റോബോട്ടിക്സും കൃത്രിമ ബുദ്ധിയും ഉൾപ്പെടെ ആധുനിക ശാസ്ത്ര മുന്നേറ്റങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകുകയും പുതിയ സേങ്കതങ്ങൾ ഉപയോഗിച്ച് പാഠ്യപദ്ധതി നവീകരിക്കേണ്ടതിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കെ.എഫ്.എ.എസ് മേധാവി ഡോ. അദ്നാൻ ശിഹാബുദ്ദീൻ പറഞ്ഞു.
ലൈവ് ഷോകൾ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ, ലോകോത്തര നിലവാരത്തിലുള്ള റോബോട്ടിക്സുകളുടെ പ്രദർശനങ്ങൾ, ക്ലാസുകൾ, ശിൽപശാലകൾ, മത്സരങ്ങൾ എന്നിവയുണ്ടാവുമെന്ന് സയൻറിഫിക് കൾച്ചർ ഡയറക്ടർ ഡോ. സലാം അൽ അബ്ലാനി പറഞ്ഞു. രാവിലെ വിദ്യാർഥികൾക്കും ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമാണ് അവസരം. പ്രവേശനം സൗജന്യമാണ്. രജിസ്ട്രേഷന് kfasfestivals.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇത്തരമൊരു പരിപാടി കുവൈത്തിൽ ആദ്യമായാണ് നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
