ഫിലിപ്പീൻസ് ഡിപ്ലോയ്മെൻറ് വിലക്ക് ഭാഗികമായി പിൻവലിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീൻസ് ഏർപ്പ െടുത്തിയ വിലക്ക് ഭാഗികമായി പിൻവലിച്ചു. പുതുതായി ഗാർഹികത്തൊഴിലാളികൾ, കരാർ തൊ ഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവരെ കുവൈത്തിലേക്ക് അയക്കില്ലെന്ന് ജനുവരി 15ന് പുറത്തിറക്കിയ ഉത്തരവാണ് മയപ്പെടുത്തി ഗാർഹികത്തൊഴിലാളികൾക്ക് മാത്രമാക്കിയത്. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ കുവൈത്ത് ആസൂത്രണകാര്യ മന്ത്രി മർയം അഖീലുമായും മാൻപവർ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡിപ്ലോയ്മെൻറ് വിലക്ക് ഭാഗികമായി പിൻവലിച്ചത്.
കുവൈത്ത് അധികൃതരുമായി നടത്തിയ ചർച്ച തൃപ്തികരമായിരുന്നുവെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ തൊഴിൽ കരാർ ഒപ്പിടാമെന്ന് കുവൈത്ത് സമ്മതിച്ചതായും സിൽവസ്റ്റർ ബെല്ലോ പറഞ്ഞു. കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭ്യമാക്കണം എന്ന ആവശ്യത്തോടും കുവൈത്ത് അനുഭാവം പുലർത്തി. നീതിപൂർവമായ വിചാരണയാണ് കുവൈത്തിലെ കോടതിയിൽ നടക്കുകയെന്നും ഇതിൽ ബാഹ്യ ഇടപെടൽ ഉണ്ടാവില്ലെന്നും കുവൈത്ത് ഉറപ്പുനൽകി. പുതിയ തൊഴിൽ കരാർ ഒപ്പിടുകയും കൊല്ലപ്പെട്ട തൊഴിലാളികൾക്ക് നീതി ലഭിക്കുകയും ചെയ്താൽ പുതുതായി ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിലേക്ക് വരാനുള്ള വിലക്കും നീക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
