കുവൈത്ത് നാഷനൽ ഗാർഡിലേക്ക് നോർക്ക വഴി ഡോക്ടർ നിയമനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ ഗാർഡിലേക്ക് നോർക്ക വഴി ഡോക്ടർമാരെ നിയമിക്കു ന്നു. കുവൈത്തിലെ സായുധസേന മെഡിക്കൽ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് ഇന്ത്യയി ൽനിന്ന് നോർക്ക റൂട്ട്സ് മുഖാന്തരം നിയമനങ്ങൾ നടത്തുന്നതിനാണ് കരാറായത്. ആദ്യഘട്ടം വിദഗ്ധ ഡോക്ടർമാരുടെ നിയമനം ഉടൻ നടക്കും. ഇേൻറണൽ മെഡിസിൻ, ജനറൽ സർജറി, കാർഡിയോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബിരുദാനന്തര ബിരുദത്തിനു ശേഷം അഞ്ചു വർഷ പ്രവൃത്തി പരിചയമുള്ള 30നും 40നും മധ്യേ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം. നാഷനൽ ഗാർഡിലെ ലെഫ്റ്റനൻറ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തിൽ 1100- 1400 ദീനാറാണ് ശമ്പളം.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്ന്) 00918802012345 (വിദേശത്തുനിന്ന് മിസ്ഡ്കാൾ സേവനം) എന്നിവയുമായി ബന്ധപ്പെടുകയോ ചെയ്യണം. അവസാന തീയതി 2020 ഫെബ്രുവരി 29. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും, റിക്രൂട്ട്മെൻറ് മാനേജർ അജിത്ത് കോളശ്ശേരിയും കഴിഞ്ഞ സെപ്റ്റംബറിൽ കുവൈത്ത് നാഷനൽ ഗാർഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ആദ്യമായാണ് കുവൈത്തിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്മെൻറ് ഏജൻസി കരാറിൽ ഒപ്പുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
