കൊറോണ: മാസ്കിന് ആവശ്യക്കാരേറെ; വില വർധിപ്പിച്ച് ചൂഷണവും
text_fieldsകുവൈത്ത് സിറ്റി: കൊറോണ വൈറസ് ഭീതി പടർന്നതിനെ തുടർന്ന് രാജ്യത്ത് പ്രതിരോധ മുഖാവരണത്തിന് ആവശ്യക്കാരേറെ. ഇത് മുതലാക്കി സ്വകാര്യ കമ്പനികൾ ചൂഷണം നടത്തുന്നതായും ആരോപണം. 100 ഫില്‍സ് മുതല്‍ ഒന്നര ദീനാര്‍ വരെയാണ് നിലവില്‍ മാസ്കിെൻറ വില. ധാരാളം സ്വദേശികളാണ് ഫാർമസികളിൽ മാസ്ക് തേടിയെത്തുന്നത്. ഈ സാഹചര്യം മുതലെടുത്ത് ചില കച്ചവടക്കാര്‍ വില കുത്തനെ ഉയർത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അതിനിടെ കുവൈത്തിലെ സ്വകാര്യ കമ്പനിയോട് ചൈന 80 ലക്ഷം പ്രതിരോധ മാസ്കുകൾ ആവശ്യപ്പെട്ടതായി അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
മാസ്കുകള്‍ ഉല്പാദിപ്പിക്കുന്ന കമ്പനികള്‍ രാജ്യത്തില്ലെന്നിരിക്കെയാണ് ഇത്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്തും രാജ്യത്തെ ഫാർമസികളിൽനിന്ന് ശേഖരിച്ചുമാണ് കമ്പനി ഇത് നൽകാനൊരുങ്ങുന്നത്. രാജ്യത്ത് കൊറോണ വൈറസ് പരക്കുകയാണെങ്കിൽ മാസ്കിന് വൻതോതിൽ ആവശ്യം വന്നേക്കും. ഇൗ സമയത്ത് സാധനം ലഭ്യമല്ലാതിരിക്കാനും വില കുതിച്ചുയരാനും ഇപ്പോഴത്തെ ശേഖരണവും പൂഴ്ത്തിവെപ്പും കാരണമാവും. 95 ശതമാനം വരെ പകര്‍ച്ചവ്യാധികളില്‍നിന്നും മാസ്ക് സംരക്ഷണം നൽകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
