റഫാൽ നദാൽ ടെന്നിസ് അക്കാദമി ഉദ്ഘാടനം ഇന്ന്
text_fieldsകുവൈത്ത് സിറ്റി: റഫാൽ നദാൽ അക്കാദമിയുടെ കീഴിൽ പശ്ചിമേഷ്യയിലെ ആദ്യ ടെന്നിസ് അക്കാ ദമി കുവൈത്തിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് സ്പാനിഷ് ടെന്നിസ് സൂപ്പർതാരം റഫാൽ നദാൽ പ്രദർശന മത്സരം കളിക്കും. മുൻ ലോക മൂന്നാം റാങ്ക് താരം ഡേവിഡ് ഫെററുമായാണ് അദ്ദേഹം കളിക്കുക. സിക്സ്ത് റിങ് റോഡിൽ 360 മാളിന് അനുബന്ധമായുള്ള ശൈഖ് ജാബിർ അൽ അബ്ദുല്ല അസ്സബാഹ് അന്താരാഷ്ട്ര ടെന്നിസ് കോംപ്ലക്സിലാണ് അക്കാദമി പ്രവർത്തിക്കുക. 5000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം, അഞ്ച് സബ് ടെന്നിസ് കോർട്ട്, എട്ട് ഒൗട്ട്ഡോർ ടെന്നിസ് കോർട്ട്, 1600 സീറ്റുകൾ ഉള്ള സെൻറർ കോർട്ട്, ഫിറ്റ്നസ് സെൻറർ എന്നിവയുൾക്കൊള്ളുന്നതാണ് അക്കാദമി.
വിദേശ സന്ദർശകർക്കായി പഞ്ചനക്ഷത്ര ഹോട്ടലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടെന്നിസ് കോംപ്ലക്സുകളിൽ ഒന്നാണ് കുവൈത്തിൽ ഒരുക്കിയത്. കുവൈത്ത് ടെന്നിസ് ഫെഡറേഷൻ ആസ്ഥാന മന്ദിരം ഉൾപ്പെടെ 263,430 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ടെന്നിസ് സമുച്ചയം നിലകൊള്ളുന്നത്. കുവൈത്തിലെ പുരുഷ, വനിത ടെന്നിസ് താരങ്ങളുടെ പരിശീലനവും കളിക്കാനുള്ള വേദിയും ദേശീയ ടീമിെൻറ പരിശീലനവും ലക്ഷ്യമാക്കിയാണ് ടെന്നിസ് കോംപ്ലക്സ് നിർമിച്ചതെന്ന് കുവൈത്ത് ടെന്നിസ് അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ജാബിർ അബ്ദുല്ല അസ്സബാഹ് അറിയിച്ചു. ഉയർന്ന നിലവാരവും പരിചയസമ്പത്തുമുള്ള പരിശീലകരെ ലഭ്യമാക്കും. വർഷവും ഇവിടെ രാജ്യാന്തര ടൂർണമെൻറ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
