Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡ്രൈ​വ​ർ...

ഡ്രൈ​വ​ർ വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​ള​വ്​​

text_fields
bookmark_border
ഡ്രൈ​വ​ർ വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഇ​ള​വ്​​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഡ്രൈ​വ​ർ വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷി​ക്കു​മ് പോ​ഴു​ള്ള നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചു. അ​പേ​ക്ഷ​യോ​ടൊ​പ്പം സ്വ​ന്തം നാ​ട്ടി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ ൻ​സ് എം​ബ​സി അ​റ്റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന്ധ​യി​ലാ​ണ് ഇ​ള​വ്. ക​മ്പ​നി​ക​ളു​ടെ പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫി​സ​ർ ത​സ്തി​ക​യി​ലു​ള്ള​വ​ർ​ക്കും ഇ​തേ ഇ​ള​വ് ല​ഭി​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഗ​താ​ഗ​ത വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​യി​ഗ്​ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.

ഇ​ത​നു​സ​രി​ച്ച്‌ ഡ്രൈ​വ​ർ, പി.​ആ​ർ.​ഒ ത​സ്തി​ക​ക​ളി​ലു​ള്ള വി​ദേ​ശി​ക​ൾ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ അ​പേ​ക്ഷ​യോ​ടൊ​പ്പം നാ​ട്ടി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്‌ എം​ബ​സി​യി​ൽ നി​ന്നോ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നോ സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. അ​റ്റ​സ്​​റ്റേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​തു മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ലു​ട​മ​ക്കും ഒ​രു​പോ​ലെ പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​ബ​ന്ധ​ന​യി​ൽ ഇ​ള​വ് ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ഈ ​ര​ണ്ടു ത​സ്തി​ക​ക​ളി​ൽ അ​ല്ലാ​ത്ത​വ​ർ നേ​ര​േ​ത്ത ഉ​ള്ള​തു​പോ​ലെ എം​ബ​സി​ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ​ക​ൾ ത​ന്നെ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf newskuwait newskuwait news
News Summary - kuwait-kuwait news-gulf news
Next Story