Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ ദിനാഘോഷം:...

ദേശീയ ദിനാഘോഷം: പൊലിമ കൂട്ടി പട്ടംപറത്തൽ ഉത്സവം

text_fields
bookmark_border
ദേശീയ ദിനാഘോഷം: പൊലിമ കൂട്ടി പട്ടംപറത്തൽ ഉത്സവം
cancel
camera_alt?????? ?????? ?????? ????????? ??????????? ????????????????

കുവൈത്ത്​ സിറ്റി: ദേശീയ ദിനാഘോഷത്തിന്​ പൊലിമ കൂട്ടി പട്ടംപറത്തൽ ഉത്സവം പുരോഗമിക്കുന്നു. ഹല ഫെബ്രുവരി ആഘോ ഷ ഭാഗമായി അൽ ഫാരിസി കൈറ്റ് ക്ലബാണ് പട്ടം പറത്തൽ ഉത്സവമായി കൊണ്ടാടുന്നത്. ഹലാ ഫെബ്രുവരി സീസണിൽ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചു വരെയാണ് കൈറ്റ്​ ഫെസ്​റ്റിവൽ. കുവൈത്ത്, സൗദി അതിർത്തി പ്രദേശത്ത്​ ഖഫ്​ജിക്കും ജൂലൈയക്കുമിടയിൽ കടലോരഗ്രാമമായ ബെനദോറിലാണ് മേള നടക്കുന്നത്. കുട്ടികളും കുടുംബങ്ങളുമായി വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് ഇവിടെ പട്ടം പറത്താനും വർണക്കാഴ്ചകൾ കാണാനും എത്തിച്ചേരുന്നത്.

ദേശീയ വിമോചന അവധി നാളുകളിൽ ഉത്സവത്തിന് നിറപ്പകിട്ട്​ കൂടും. വിവിധ രാജ്യക്കാരായ പട്ടം പറത്തൽ കമ്പക്കാരുടെ വലിയൊരു സംഗമത്തിനുതന്നെ ഈ മരുഭൂമി സാക്ഷിയാകും. പല വലുപ്പത്തിലും രൂപത്തിലുമുള്ള പട്ടങ്ങളുമായി പ്രായഭേദമന്യേ ആളുകൾ ഇവിടെയെത്തുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ്​ കാണാനാവുന്നത്​. കുവൈത്ത് സിറ്റിയിൽനിന്ന്​ 40ാം നമ്പർ എക്സ്പ്രസ്​ ഹൈവേയിലൂടെ ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ ബെനദോറിലെത്താം. പാരാഗ്ലൈഡർ, ഡെസേർട്ട് ബൈക്കുകൾ തുടങ്ങി സാഹസികവിനോദത്തിനുള്ള നിരവധി ഉപാധികളും ഫുഡ് ട്രക്കുകളും ഉത്സവനഗരിയിൽ ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story