Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ...

വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് സ്മാ​ർ​ട്ടാ​ക്കാ​ൻ ആ​ലോ​ച​ന

text_fields
bookmark_border
വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് സ്മാ​ർ​ട്ടാ​ക്കാ​ൻ ആ​ലോ​ച​ന
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് സ്മാ​ർ​ട്ട് ആ​ക്കാ​ൻ ആ​ലോ​ച​ന. നി​ല​വി​ലെ പേ​പ്പ​ർ സ്ലി​പ്പി​ന്​ പ​ക​രം ഇ​ല​ക്ട്രോ​ണി​ക് ചി​പ്പ് ഘ​ടി​പ്പി​ച്ച്​ ബാ​ങ്ക് കാ​ർ​ഡ് മാ​തൃ​ക​യി​ൽ പ​രി​ഷ ്ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഗ​താ​ഗ​ത​വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​യി​ഗ് ആ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. നി​ല​വി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള പ്ര​ത്യേ​ക ക​ട​ലാ​സി​ൽ ര​സീ​തി രൂ​പ​ത്തി​ൽ പ്രി​ൻ​റ്​ ചെ​യ്തെ​ടു​ത്താ​ണ് ദ​ഫ്ത​ർ അ​ഥ​വാ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് ത​യാ​റാ​ക്കു​ന്ന​ത്. ഇ​വ കേ​ടു​വ​രാ​തി​രി​ക്കാ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ സ്വ​ന്തം നി​ല​ക്ക് ലാ​മി​നേ​റ്റ് ചെ​യ്യു​ക​യാ​ണ് പ​തി​വ്.

ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ താ​ഴെ വെ​ള്ള നി​റ​ത്തി​ലു​ള്ള ഭാ​ഗം കീ​റി ഒ​ഴി​വാ​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​റ​ങ്ങി​യ ഗ​താ​ഗ​ത വ​കു​പ്പി​​െൻറ ഉ​ത്ത​ര​വ് പ്ര​കാ​രം ഫെ​ബ്രു​വ​രി ര​ണ്ടി​ന് ശേ​ഷം വി​ത​ര​ണം ചെ​യ്യു​ന്ന ദ​ഫ്ത​റു​ക​ളി​ൽ​നി​ന്ന് വെ​ള്ള പ്ര​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ പ്രി​ൻ​റ്​ ചെ​യ്യു​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ വാ​ഹ​ന​വു​മാ​യി പോ​കു​മ്പോ​ഴും മ​റ്റും ഇ​ത് ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​യാ​യി സ്മാ​ർ​ട്ട് ചി​പ്പ് ഘ​ടി​പ്പി​ച്ച എ.​ടി.​എം കാ​ർ​ഡ് മാ​തൃ​ക​യി​ലു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച്​ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തി​​െൻറ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഗാ​താ​ഗ​ത​രം​ഗം സ​മൂ​ല​മാ​യി പ​രി​ഷ്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ് നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story