കുവൈത്ത്, ഇറ്റാലിയൻ പുരാവസ്തു ഗവേഷണ സംഘം ദൗത്യം അവസാനിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിെൻറ പൈതൃകം കണ്ടെത്തുന്നതിനായി ഗവേഷണം നടത് തുന്ന കുവൈത്ത്-ഇറ്റാലിയൻ പുരാവസ്തു ശാസ്ത്രജ്ഞ സംഘം താൽക്കാലികമായി ദൗത്യം അവസാനിപ ്പിക്കുന്നു. റോമിലെ സാപിയൻസ സർവകലാശാലയിൽനിന്നുള്ള സംഘം വ്യാഴാഴ്ച ദൗത്യം അവസാ നിപ്പിച്ച് മടങ്ങും. കുവൈത്തിലെ ഫൈലക ദ്വീപിൽ അബ്ബാസിയ ഖിലാഫത്ത് കാലത്തുതന്നെ മനുഷ്യവാസം ഉണ്ടായിരുന്നതായി സംയുക്തസംഘം കണ്ടെത്തിയിരുന്നു. പ്രദേശത്ത് ഖനനത്തിലൂടെ കണ്ടെത്തിയ വസ്തുക്കൾ പലതും നൂറ്റാണ്ടുകൾ പഴക്കമുള്ള മനുഷ്യസാന്നിധ്യത്തിെൻറ തെളിവുകളാണെന്ന് സംഘം വ്യക്തമാക്കി.
ഗവേഷണ ദൗത്യസംഘം ജനവാസത്തെക്കുറിച്ചും അക്കാലത്തെ സമ്പ്രദായങ്ങളെക്കുറിച്ചും ശാസ്ത്രീയ സൂചനകൾ നൽകുന്ന പലതും ലഭ്യമാക്കുന്നുണ്ട്. ഇഷ്്ടികയും കല്ലും ഉപയോഗിച്ച് നിർമിച്ച വീടിെൻറ അവശിഷ്്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിശാലമായ മുറ്റങ്ങളോട് കൂടിയവയാണ് കെട്ടിടം. ഈ അടുപ്പിൽ കപ്പലുകൾക്ക് ഉപയോഗിക്കുന്ന പെയിൻറുകളുടെ അവശിഷ്്ടം ദൃശ്യമായിരുന്നു. ആഗസ്റ്റിൽ റോമിൽ നടക്കുന്ന പുരാവസ്തു ഗവേഷണ ക്യാമ്പിലേക്ക് കുവൈത്തി വിദ്യാർഥികളെ ക്ഷണിച്ചിട്ടുണ്ട്. വലിയ മത്സ്യത്തിെൻറയും മൃഗങ്ങളുടെയും മുള്ളുകളും എല്ലുകളുമാണ് കണ്ടെത്തിയ മറ്റു വസ്തുക്കൾ. അക്കാലത്ത് ഉപയോഗിച്ച ആയുധങ്ങളും ഖനനത്തിൽ കാണാനിടയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
