Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാമൂഹികക്ഷേമ മന്ത്രി ...

സാമൂഹികക്ഷേമ മന്ത്രി ഡോ. ഗദീര്‍ അസീരി രാജിവെച്ചു

text_fields
bookmark_border
സാമൂഹികക്ഷേമ മന്ത്രി  ഡോ. ഗദീര്‍ അസീരി രാജിവെച്ചു
cancel
camera_alt???. ???? ?????

കുവൈത്ത് സിറ്റി: കുവൈത്ത് സാമൂഹികക്ഷേമ മന്ത്രി ഡോ. ഗദീര്‍ അസീരി രാജിവെച്ചു. സർക്കാർ വക്താവ് താരിഖ് അല്‍ മസ്‌റമാണ് രാജി പ്രധാനമന്ത്രി സ്വീകരിച്ചതായി സ്ഥിരീകരിച്ചത്. മുനിസിപ്പൽ മന്ത്രി വലീദ് അല്‍ ജാസിമിന്​ താൽക്കാലികമായി സാമൂഹിക ​ക്ഷേമ വകുപ്പി​​െൻറ ചുമതല നൽകി. ആദിൽ അൽ ദംഹി എം.പി സമർപ്പിച്ച കുറ്റവിചാരണ പ്രമേയം ചർച്ച ചെയ്​തതിനൊടുവിൽ ഗദീർ അസീരിക്കെതിരെ പാർലമ​െൻറിൽ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകപ്പെട്ടിരുന്നു. ഇതു പരിഗണിക്കാനിരിക്കെയാണ്​ മന്ത്രി രാജി സമർപ്പിച്ചത്​. പാർലമ​െൻറുമായും വിവിധ സർക്കാർ വകുപ്പുകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടു എന്നും സത്യപ്രതിജ്​ഞയോട്​ നീതിപുലർത്തിയില്ലെന്നും ആരോപിച്ചാണ്​ ആദിൽ അൽ ദംഹി എം.പി കുറ്റവിചാരണക്ക്​ നോട്ടീസ്​ നൽകിയത്​. കുറ്റവിചാരണയിൽ ചൂടുള്ള ചർച്ചക്കാണ്​ പാർലമ​െൻറ്​ വേദിയായത്​.

റിയാദ്​ അദസാനി, അബ്​ദുല്ല അൽ ഇൻസി, മുഹമ്മദ്​ ഹായിഫ്​, ഖാലിദ്​ അൽ ഉതൈബി, മുഹമ്മദ്​ അൽ മുതൈർ, നായിഫ്​ അൽ മിർദാസ്​, അബ്​ദുൽ വഹാബ്​ അൽ ബാബ്​തൈൻ, താമിർ അൽ സുവൈത്ത്​, അബ്​ദുൽ കരീം അൽ കൻദരി, അബ്​ദുല്ല അൽ കൻദരി എന്നീ എം.പിമാരാണ്​ അവിശ്വാസ പ്രമേയത്തിൽ ഒപ്പുവെച്ചത്​. പുതിയ മന്ത്രിസഭയിൽ ഗദീർ അസീരി​യോട്​ ചില പാർലമ​െൻറ്​ അംഗങ്ങൾക്ക്​ താൽപര്യമില്ലെന്നും ഇവരെ മന്ത്രിസഭയിൽനിന്ന്​ നീക്കുന്നതിന്​ സമ്മർദം ചെലുത്തുന്നതി​​െൻറ ഭാഗമായാണ്​ കുറ്റവിചാരണ നടത്തുന്നതെന്നും നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​​െൻറ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ ആദ്യ രാജിയാണ്​ ഡോ. ഗദീർ അസീരിയുടേത്​. ഡിസംബർ 17നാണ്​ പുതിയ മന്ത്രിസഭ നിലവിൽവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story