പൊതുമേഖലയിലെ 25,000 വിദേശികളെ പിരിച്ചുവിടും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ത്വരിതപ് പെടുത്തുന്നതിെൻറ ഭാഗമായി 25,000 വിദേശികളെ പിരിച്ചുവിടും. പാർലമെൻറിെൻറ മനുഷ്യവിഭവ ശേഷി വികസന സമിതി അധ്യക്ഷൻ ഖലീൽ അൽ സാലിഹ് എം.പി അറിയിച്ചതാണിത്. വിവിധ വകുപ്പുകളിലായി കാൽ ലക്ഷം വിദേശികളെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കും. ആരോഗ്യമന്ത്രാലയത്തിൽനിന്നുൾപ്പെടെ വിദേശികളെ കുറക്കും.
നിലവിൽ സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണം 6000 ആയി കുറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇവർക്ക് ജോലി നൽകുന്നതിനൊപ്പം പുതുതായി പഠിച്ചിറങ്ങുന്നവരെ കൂടി മുന്നിൽ കണ്ടാണ് 25,000 തസ്തികകളിൽ സ്വദേശിവത്കരണത്തിന് പദ്ധതി തയാറാക്കുന്നത്. 2017ല് പൊതുമേഖലയിലെ 3140 തസ്തികകളിലും 2018ല് 1500 തസ്തികകളിലും സ്വദേശിവത്രണം നടപ്പാക്കിയിരുന്നു. ഈ വർഷം കൂടുതൽ സ്വദേശികൾക്ക് സർക്കാർ ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ബാങ്കിങ് മേഖലയിലേക്ക് 1800ഓളം സ്വദേശികളുടെ നിയമനം ഉടനുണ്ടാകുമെന്നും ഖലീൽ അൽ സാലിഹ് എം.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
