Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right263 ര​ക്​​ത​ദാ​ന...

263 ര​ക്​​ത​ദാ​ന ക്യാ​മ്പ്​, 16,363 ബാ​ഗ്​ ര​ക്​​ത​ശേഖരം; ഇ​പ്പോ​ഴും ക്ഷാ​മം

text_fields
bookmark_border
263 ര​ക്​​ത​ദാ​ന ക്യാ​മ്പ്​, 16,363 ബാ​ഗ്​ ര​ക്​​ത​ശേഖരം; ഇ​പ്പോ​ഴും ക്ഷാ​മം
cancel

കു​വൈ​ത്ത്​ സി​റ്റി: സെ​ൻ​ട്ര​ൽ ബ്ല​ഡ്​ ബാ​ങ്കി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 263 ര​ക്​​ത​ദാ​ന ക്യാ​ മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. 16,363 ബാ​ഗ്​ ര​ക്​​ത​മാ​ണ്​ ഇ​ങ്ങ​നെ ശേ​ഖ​രി​ച്ച​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ ച്ച്​ ഇ​ക്കാ​ര്യ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ഉ​​ണ്ടാ​യി​ട്ടു​ണ്ട്. രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും മ​റ്റു​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നു​ പു​റ​മെ​യാ​ണി​ത്. എ​ല്ലാം ​ചേ​ർ​ത്ത്​ 85000 ബാ​ഗി​ന്​ പു​റ​ത്ത്​ വ​രും. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ര​ക്​​ത​ബാ​ങ്കി​ൽ ര​ക്​​ത​ത്തി​​െൻറ കു​റ​വ്​ ഇ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. നെ​ഗ​റ്റി​വ്​ ഗ്രൂ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ അ​പൂ​ർ​വ ര​ക്​​ത​ങ്ങ​ൾ​ക്കാ​ണ്​ ഏ​റെ ക്ഷാ​മം. നെ​ഗ​റ്റി​വ്​ ഗ്രൂ​പ്പു​ള്ള​വ​ർ ര​ക്​​തം ന​ൽ​കാ​ൻ എ​ത്തു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​വും.

ര​ക്​​ത​ബാ​ങ്ക്​ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന്​ ഇ​തി​നാ​യി ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ശേ​ഖ​രി​ച്ച ര​ക്​​ത​ത്തി​​െൻറ ശു​ദ്ധി​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നൂ​ത​ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ ജാ​ബി​രി​യ​യി​ലെ ര​ക്​​ത​ബാ​ങ്കി​ൽ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തു​ന്ന​ത്​ ആ​ശ്വാ​സ​മാ​വു​ന്നു. ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യും ക​മ്പ​നി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച്​ മാ​സ​ത്തി​ൽ ഒ​രു ക്യാ​മ്പ്​ ന​ട​ത്തു​ന്നു. ജ​ഹ്‌​റ, അ​ദാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ ബ്ല​ഡ് ബാ​ങ്ക് തു​റ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ പ​ദ്ധ​തി​യു​ണ്ട്. കൂ​ടാ​തെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചെ​റി​യ ര​ക്​​ത ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story