Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​രി കാ​രു​ണ്യം:...

അ​മീ​രി കാ​രു​ണ്യം: ഇ​ള​വ​നു​വ​ദി​ക്കു​ന്ന ത​ട​വു​കാ​രു​ടെ പ​ട്ടി​ക അ​ടു​ത്ത ആ​ഴ്​​ച കൈ​മാ​റും

text_fields
bookmark_border
അ​മീ​രി കാ​രു​ണ്യം: ഇ​ള​വ​നു​വ​ദി​ക്കു​ന്ന ത​ട​വു​കാ​രു​ടെ പ​ട്ടി​ക അ​ടു​ത്ത ആ​ഴ്​​ച കൈ​മാ​റും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി അ​മീ​രി കാ​രു​ണ്യ പ്ര​കാ​രം ശി​ക്ഷ​യി​ള​വ ്​ ല​ഭി​ക്കു​ന്ന ത​ട​വു​കാ​രു​ടെ പ​ട്ടി​ക അ​ടു​ത്ത ആ​ഴ്​​ച അ​മീ​രി ദീ​വാ​ന്​ കൈ​മാ​റും. ഇ​ള​വ്​ ല​ഭി​ക്കു​ന്ന ത​ട​വു​കാ​ർ ദേ​ശീ​യ ദി​ന​മാ​യ ഫെ​ബ്രു​വ​രി 25ന്​ ​മു​മ്പ്​ പു​റ​ത്തി​റ​ങ്ങി​ല്ല എ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, അ​മീ​രി ദീ​വാ​നി എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക സ​മി​തി പ​ട്ടി​ക ത​യാ​റാ​ക്കി വ​രു​ന്നു​ണ്ട്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​ള​വ്​ ല​ഭി​ക്കും.

ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ് ഉ​ൾ​പ്പെ​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് മോ​ച​നം ന​ൽ​കു​ക​യോ ശി​ക്ഷ കാ​ലാ​വ​ധി കു​റ​ച്ചു​കൊ​ടു​ക്കു​ക​യോ ആ​ണ് ചെ​യ്​​തു​വ​രു​ന്ന​ത്. തീ​വ്ര​വാ​ദ കേ​സി​ലും മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലും ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് അ​മീ​രി കാ​രു​ണ്യ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​ല്ല. അ​തി​നി​ടെ അ​ധി​നി​വേ​ശ​കാ​ല​ത്ത്​ ഇ​റാ​ഖി​നെ പി​ന്തു​ണ​ച്ച ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​മീ​രി കാ​രു​ണ്യ സ​മി​തി അ​മീ​രി ദീ​വാ​ന്​ സ​മ​ർ​പ്പി​ക്കും എ​ന്ന്​ അ​റി​യു​ന്നു. നേ​ര​ത്തേ ഇ​ത്ത​ര​ത്തി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നി​ർ​ദേ​ശം ത​ള്ളി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 706 ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കി. ഇ​ത്​ 10 വ​ർ​ഷ കാ​ല​യ​ള​വി​ലെ കു​റ​ഞ്ഞ എ​ണ്ണ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story