ക്ലാസ് സൗകര്യങ്ങളുമായി പുതിയ ജയിൽ നിർമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നിർമിക്കുന്ന പുതിയ ജയിൽ കെട്ടിടത്തിൽ ശൈത്യകാല തമ്പുകളു ം കായിക ഇനങ്ങൾക്കുള്ള സ്ഥലവും സൗകര്യങ്ങളും സാംസ്കാരിക പരിപാടികൾക്കുള്ള വേദിയു ം ഉൾപ്പെടെ വിപുല സൗകര്യങ്ങൾ. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ജയിൽ ആയിരിക്കും ഇത്. പു നരധിവാസത്തിനും തൊഴിൽ പരിശീലനത്തിനും ജയിലിൽ സൗകര്യമുണ്ടാവുംനിലവിലെ ജയിൽ നിറഞ്ഞ് അന്തേവാസികളെ പാർപ്പിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയുണ്ട്. പുതിയ ജയിൽ കെട്ടിടം നിർമിച്ചും വിദേശതടവുകാരെ നാട്ടിലയച്ചും ഇൗ പ്രശ്നം പരിഹരിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇങ്ങനെ നിർമിക്കുന്ന ജയിൽ കെട്ടിടത്തിൽ ഒരു ഭാഗത്ത് ഫൈവ് സ്റ്റാർ സൗകര്യമൊരുക്കാനാണ് പദ്ധതി. സാധാരണ തടവുകാർക്ക് ഇൗ സൗകര്യം ലഭിക്കില്ല. വി.െഎ.പി തടവുകാർക്ക് ആഡംബര സൗകര്യവും സാധാരണ തടവുകാർക്ക് താരതമ്യേന മെച്ചപ്പെട്ട സൗകര്യവും ഉൾപ്പെടുത്തിയുള്ള ജയിൽ സമുച്ചയമാവും നിർമിക്കുക.
തടവുകാരുടെ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര തലത്തിലുള്ള പൊതുമാനദണ്ഡങ്ങളും മനുഷ്യാവകാശ സംഘടനകളുടെ ആവശ്യവും നിറവേറ്റുന്ന രീതിയിലാണ് ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള പുതിയ സെൻട്രൽ ജയിൽ നിർമിക്കാനാണ് ആലോചിക്കുന്നത്. ജയിലിലെ അസൗകര്യത്തിൽ മനുഷ്യാവകാശ സമിതി ഇടപെട്ടിരുന്നു. തുടർന്ന് ജയിൽ സന്ദർശിച്ച ജയിൽ പരിഷ്കരണ സമിതിയാണ് പുതിയത് നിർമിക്കാൻ ശിപാർശ ചെയ്തത്. നിലവിലെ സെൻട്രൽ ജയിലിൽ 2327 തടവുകാരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. എന്നാൽ 3295 പേരാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം 1596 പേർ പുതുതായി എത്തിയപ്പോൾ 1486 പേരെ വിട്ടയച്ചു.
തടവുകാർക്ക് മാസത്തിലൊരു ദിവസം ഭാര്യയോടൊപ്പം കഴിയാം
കുവൈത്ത് സിറ്റി: കുവൈത്തിൽ നടപ്പാക്കാൻ പോവുന്ന ജയിൽ പരിഷ്കരണ പദ്ധതിയിൽ തടവുകാർക്ക് മാസത്തിലൊരു ദിവസം ഭാര്യമാരുമായി കഴിയാൻ അവസരമൊരുക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടു വരെയാണ് സമയം അനുവദിക്കുക. ഇതിനായി പ്രത്യേക അപ്പാർട്ട്മെൻറുകൾ ജയിൽ കെട്ടിടത്തിന് അനുബന്ധമായി പണിയും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ മനസ്സിൽനിന്ന് കുറ്റവാസനകളെ തുടച്ചുനീക്കാനും സമൂഹമായി ഇഴുകിച്ചേര്ന്ന് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പരിഗണിച്ചും കുവൈത്തിെൻറ മാനുഷിക മുഖം വെളിപ്പെടുന്ന രീതിയലുമാവും പുതിയ പരിഷ്കാരം എന്ന് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സുഹൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
