ജിബൂതിയിലേക്ക്​ സഹായവുമായി കുവൈത്ത്​ വിമാനമയച്ചു

19:20 PM
19/01/2020
ജിബൂതിയിലേക്ക് കുവൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റിയുടെ​ സഹായവസ്​തുക്കളുമായി പുറപ്പെടാനൊരുങ്ങുന്ന വിമാനം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റി ജിബൂതിയിലേക്ക്​ സഹായവസ്​തുക്കളുമായി വിമാനമയച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്നവർക്കാണ്​ കുവൈത്തിൽനിന്ന്​ സഹായവസ്​തുക്കൾ അയച്ചത്​. തമ്പ്​ ഉപകരണങ്ങൾ, വസ്​ത്രങ്ങൾ, വെള്ളം പമ്പുകൾ, പുതപ്പുകൾ, പ്രഥമശുശ്രൂഷ ബാഗുകൾ തുടങ്ങിയവയാണ്​ അയച്ചതെന്ന്​ കുവൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റി ദുരന്തനിവാരണ വകുപ്പ്​ മേധാവി യൂസുഫ്​ അൽ മറാജ്​ പറഞ്ഞു.

18 ടൺ സാധനങ്ങളുമായാണ്​ അബ്​ദുല്ല അൽ മുബാറക്​ എയർബേസിൽനിന്ന്​ വിമാനം പറന്നത്​. സന്നദ്ധ സേവനത്തിന്​ വളൻറിയർമാരും പോയിട്ടുണ്ട്​. 
സൗകര്യങ്ങൾ ചെയ്​തുനൽകിയ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവക്ക്​ റെഡ്​ ക്രസൻറ്​ സൊസൈറ്റി നന്ദി അറിയിച്ചു.

Loading...
COMMENTS