ഹലാ ഫെബ്രുവരി സീസണിൽ സന്ദർശനവിസ എളുപ്പം ലഭിക്കും
text_fieldsകുവൈത്ത് സിറ്റി: ഹല ഫെബ്രുവരി ആഘോഷങ്ങളിൽ കുടുംബ സമേതം പങ്കെടുക്കാൻ പരമാവധി വിദേശികൾക്ക് അവസരമൊരുക്കാൻ നടപ ടി സ്വീകരിച്ചു.
ഇതിെൻറ ഭാഗമായി സന്ദർശനവിസ നടപടിക്രമങ്ങൾ ലഘൂകരിച്ചു. ഉത്സവ സീസണിൽ രാജ്യത്തേക്ക് പരമാവധി വിദേശികളെ എത്തിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ പദ്ധതി. രാജ്യത്തു സ്ഥിരതാമസമുള്ള വിദേശികൾക്ക് കുടുംബ സന്ദർശന വിസ ലഭിക്കാൻ വേണ്ട കുറഞ്ഞ ശമ്പളം 250 ദീനാർ ആണ്.
ഉത്സവസീസണിൽ ശമ്പളപരിധിയിൽ ഇളവ് നൽകാനും നടപടികൾ ലഘൂകരിച്ചു എളുപ്പത്തിൽ വിസ അനുവദിക്കാനുമാണ് താമസകാര്യ വകുപ്പ് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനകം തന്നെ നൂറുകണക്കിന് സന്ദർശകവിസകൾ അനുവദിച്ചു കഴിഞ്ഞതായാണ് വിവരം. അതേസമയം നിലവിൽ വിസനിയന്ത്രണം നിലവിലുള്ള രാജ്യക്കാർക്ക് ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹിെൻറ പ്രത്യേക അനുമതി ഉണ്ടെങ്കിൽ മാത്രമേ സന്ദർശന വിസ അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. പാകിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ നിയന്ത്രണമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.