Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗോ ​എ​യ​ർ ക​ണ്ണൂ​ർ...

ഗോ ​എ​യ​ർ ക​ണ്ണൂ​ർ വി​മാ​ന സ​ർ​വി​സ്​ ര​ണ്ടു മാ​സ​ത്തേ​ക്ക്​ നി​ർ​ത്തു​ന്നു

text_fields
bookmark_border
ഗോ ​എ​യ​ർ ക​ണ്ണൂ​ർ വി​മാ​ന സ​ർ​വി​സ്​ ര​ണ്ടു മാ​സ​ത്തേ​ക്ക്​ നി​ർ​ത്തു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: ഗോ ​എ​യ​ർ കു​വൈ​ത്ത്​-​ക​ണ്ണൂ​ർ വി​മാ​ന സ​ർ​വി​സ്​ അ​ടു​ത്ത ആ​ഴ്​​ച മു​ത​ൽ ര​ണ്ടു​മാ​സ​ത്തേ​ക്ക്​ നി​ർ​ത്തു​ന്നു. ജ​നു​വ​രി 24 മു​ത​ൽ മാ​ർ​ച്ച്​ 28 വ​രെ​യാ​ണ്​ നി​ർ​ത്തു​ന്ന​ത്. ട്രാ​വ​ൽ​സു​ക​ൾ​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കു​ക​യും വെ​ബ്​​സൈ​റ്റി​ൽ ഇൗ ​തീ​യ​തി​​ക​ളി​ലേ​ക്കു​ള്ള ബു​ക്കി​ങ്​ നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ മു​ത​ലാ​ണ്​ ഗോ ​എ​യ​ർ കു​വൈ​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ പ്ര​തി​ദി​ന വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്. എ​യ​ർ ക്രാ​ഫ്​​റ്റി​​െൻറ ക്ഷാ​മം കാ​ര​ണ​മാ​ണ്​ ക​ണ്ണൂ​ർ സ​ർ​വി​സ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​​ത്തി​യ​തെ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക​മാ​യി ല​ഭി​ക്കു​ന്ന വി​വ​രം.

ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ ഗോ ​എ​യ​റി​​െൻറ കു​വൈ​ത്ത്-​ക​ണ്ണൂ​ർ വി​മാ​ന സ​ർ​വി​സ്​ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്കും മം​ഗ​ലാ​പു​ര​ത്തു​കാ​ർ​ക്കും​ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു. കു​വൈ​ത്തി​ൽ​നി​ന്ന്​ ദി​വ​സും രാ​ത്രി 11.55ന് ​കു​വൈ​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട് രാ​വി​ലെ 7.30ന് ​ക​ണ്ണൂ​രി​ൽ എ​ത്തു​ക​യും തി​രി​ച്ച്​​ രാ​ത്രി 8:30ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11ന്​ ​കു​വൈ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന സ​മ​യ​ക്ര​മീ​ക​ര​ണം കാ​ര​ണം ഡ്യൂ​ട്ടി ദി​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ത്താ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story