പാസ്പോർട്ടിലെ കരുത്തർ ജി.സി.സിയിൽ കുവൈത്ത് രണ്ടാമത്

  • ലോക റാങ്കിങ്ങിൽ 57ാമത് 95 രാജ്യങ്ങളിലേക്ക്​  കുവൈത്തികൾക്ക്​ വിസ വേണ്ട

09:54 AM
10/01/2020

കുവൈത്ത് സിറ്റി: ലോകത്തിലെ മൂല്യമേറിയ പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ കുവൈത്ത് 57ാം റാങ്ക് കരസ്ഥമാക്കി. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇൻഡക്​സിലാണ്​ ഇക്കാര്യമുള്ളത്​. കുവൈത്ത് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 95 രാജ്യങ്ങളിലേക്ക് വിസ കൂടാതെ സഞ്ചരിക്കാം. ജി.സി.സി രാജ്യങ്ങളില്‍ കുവൈത്തിന് രണ്ടാം സ്ഥാനമാണ്. യു.എ.ഇയാണ് ഒന്നാം സ്ഥാനത്ത്. ലോക റാങ്കിങ്ങില്‍ യു.എ.ഇയുടെ സ്ഥാനം 18 ആണ്. 171 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാര്‍ക്ക് വിസ കൂടാതെ സഞ്ചരിക്കാം. ലോക റാങ്കില്‍ 58ാമതുള്ള ഖത്തര്‍ ജി.സി.സിയിൽ മൂന്നാം സ്ഥാനത്താണ്​. 

വിസ കൂടാതെ 93 രാജ്യങ്ങളിലേക്ക് ഖത്തര്‍ പാസ്‌പോര്‍ട്ടുപയോഗിച്ച് സഞ്ചരിക്കാം. ലോകത്തിലെ ഏറ്റവും മൂല്യമേറിയ പാസ്‌പോര്‍ട്ട് ജപ്പാനി​േൻറതാണ്. വിസ കൂടാതെ 191 രാജ്യങ്ങളിലേക്ക് ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പറക്കാം. ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട് ഗണത്തില്‍ പെടുന്നത് അഫ്ഗാനിസ്​താ​േൻറതാണ്. 26 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാനിസ്ഥാൻ പാസ്​പോർട്ട്​ ഉപയോഗിച്ച്​ വിസ കൂടാതെ സഞ്ചരിക്കാൻ അനുവാദമുള്ളത്. 

Loading...
COMMENTS