Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​ളി​ച്ചോ​ട്ട...

ഒ​ളി​ച്ചോ​ട്ട പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തും

text_fields
bookmark_border
ഒ​ളി​ച്ചോ​ട്ട പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ  പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തും
cancel

കു​വൈ​ത്ത്​ സി​റ്റി: തൊ​ഴി​ലാ​ളി​ക​ൾ സ്​​പോ​ൺ​സ​റി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യ​ത്​ സം​ബ​ന്ധി​ച്ച പ​രാ​ത ി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി. തൊ​ഴി​ലാ​ ളി​യു​ടെ ഭാ​ഗം​കൂ​ടി മ​ന​സ്സി​ലാ​ക്കി​യ​ശേ​ഷ​മാ​കും സ്പോ​ൺ​സ​ർ ന​ൽ​കു​ന്ന ഒ​ളി​ച്ചോ​ട്ട പ​രാ​തി​ക​ൾ അ​തോ​റി​റ്റി പ​രി​ഗ​ണി​ക്കു​ക. പു​തി​യ നി​ബ​ന്ധ​ന ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യി​ലെ ലേ​ബ​ർ പ്രൊ​ട്ട​ക്​​ഷ​ൻ വി​ഭാ​ഗം ഉ​പ​മേ​ധാ​വി ഡോ. ​മു​ബാ​റ​ക് അ​ൽ ജ​അ്​​ഫ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തൊ​ഴി​ലാ​ളി​ക്കെ​തി​രെ​യു​ള്ള ഏ​ക​പ​ക്ഷീ​യ പ​രാ​തി​ക​ൾ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​യു​ടെ ഭാ​ഗം​കൂ​ടി കേ​ട്ട​ശേ​ഷം മാ​ത്രം പ​രാ​തി രേ​ഖ​പ്പെ​ടു​ത്തു​ക എ​ന്ന നി​ല​പാ​ടി​ലേ​ക്ക്​ മാ​റാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഒ​രു​ങ്ങു​ന്ന​ത്. ഒ​ളി​ച്ചോ​ട്ട​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ലു വി​ഭാ​ഗ​ങ്ങ​ളെ നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. കു​വൈ​ത്തി​ൽ പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ പി​താ​വ്‌, ഫ​ല​സ്തീ​ൻ സ്വ​ദേ​ശി​ക​ൾ, കു​വൈ​ത്തി സ്ത്രീ​യു​ടെ വി​ദേ​ശി​യാ​യ ഭ​ർ​ത്താ​വ്‌, ഇ​വ​രു​ടെ മ​ക്ക​ൾ എ​ന്നി​വ​രെ​യാ​ണ് നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക. മാ​നു​ഷി​ക പ​രി​ഗ​ണ​ന മു​ൻ​നി​ർ​ത്തി​യാ​ണ്​ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story