Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right11 അം​ഗ വാ​ഹ​ന​മോ​ഷ​ണ...

11 അം​ഗ വാ​ഹ​ന​മോ​ഷ​ണ സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
11 അം​ഗ വാ​ഹ​ന​മോ​ഷ​ണ സം​ഘം പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: 11 അം​ഗ വാ​ഹ​ന​മോ​ഷ​ണ സം​ഘ​ത്തെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്​​തു. മാ​സ ​ങ്ങ​ളാ​യി നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട്​ ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു ക്ര ി​മി​ന​ല്‍ വി​ഭാ​ഗം അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച്​ പൊ​ക്കി​യെ​ടു​ത്ത്​ ഒ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി പൊ​ളി​ച്ചു​വി​ൽ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. എ​ൻ​ജി​നും വി​ല​പി​ടി​പ്പു​ള്ള സ്​​പെ​യ​ർ പാ​ർ​ട്​​സു​ക​ളും വി​ൽ​ക്കു​ക​യും ബാ​ക്കി ഭാ​ഗ​ങ്ങ​ൾ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത്​ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു ഇ​വ​ർ ചെ​യ്​​തി​രു​ന്ന​ത്. സ്​​റ്റാ​ർ​ട്ടി​ങ്ങി​ൽ നി​ർ​ത്തി​യി​ട്ട്​ സ​മീ​പ​ത്തെ ക​ട​ക​ളി​ലോ മ​റ്റോ പോ​വു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും ഇ​വ​ർ നി​മി​ഷ​നേ​രം​കൊ​ണ്ട്​ കൊ​ണ്ടു​പോ​വും.

പി​ടി​യി​ലാ​യ​വ​രി​ൽ അ​ഞ്ചു​പേ​ർ സി​റി​യ​ക്കാ​രും മൂ​ന്നു​പേ​ർ കു​വൈ​ത്തി​ക​ളും മൂ​ന്നു​പേ​ർ ബി​ദൂ​നി​ക​ളു​മാ​ണ്. 60ലേ​റെ കാ​റു​ക​ൾ മോ​ഷ്​​ടി​ച്ച​താ​യി പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. ​ഇ​വ​ര്‍ക്ക് മ​റ്റു ക​ള്ള​ക്ക​ട​ത്തു സം​ഘ​വു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്നും സം​ശ​യി​ക്കു​ന്നു. ഇ​വ​ര്‍ മോ​ഷ്​​ടി​ച്ച വാ​ഹ​ന​ങ്ങ​ള്‍ ചി​ല റോ​ഡു​വ​ശ​ങ്ങ​ളി​ല്‍നി​ന്നും ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്നും അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന​മാ​യി മോ​ഷ്്ടി​ച്ച വാ​ഹ​ന​ത്തി​ല്‍ 16,000 ദീ​നാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​തി​ല്‍ 3,000 ദീ​നാ​ര്‍ മ​ദ്യ​പാ​ന​ത്തി​നും സാ​യാ​ഹ്ന​പാ​ര്‍ട്ടി​ക​ള്‍ക്കും വേ​ണ്ടി ചെ​ല​വ​ഴി​ച്ചെ​ന്നും പ്ര​തി​ക​ൾ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story