Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ വ്യോ​മ​യാ​ന പ്ര​ദ​ർ​ശ​നം 15 മു​ത​ൽ

text_fields
bookmark_border
കു​വൈ​ത്ത്​ വ്യോ​മ​യാ​ന  പ്ര​ദ​ർ​ശ​നം 15 മു​ത​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: ഇൗ ​വ​ർ​ഷ​ത്തെ കു​വൈ​ത്ത്​ വ്യോ​മ​യാ​ന പ്ര​ദ​ർ​ശ​നം ജ​നു​വ​രി 15 മു​ത​ൽ 18 വ​രെ ന​ട​ക്കും. കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​ബ​ന്ധ​മാ​യു​ള്ള അ​മീ​രി എ​യ​ർ​പോ​ർ​ട്ടി​ലാ​ണ്​ പ​രി​പാ​ടി. വി​മാ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സപ്ര​ക​ട​ന​ങ്ങ​ളും വി​മാ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്​​ട​റു​ക​ൾ, എ​ൻ​ജി​ൻ, നാ​വി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വു​മു​ണ്ട്. ‘വി​ഷ​ൻ 2035’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്നു. സെ​മി​നാ​റു​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും മ​റ്റു വൈ​ജ്​​ഞാ​നി​ക പ​രി​പാ​ടി​ക​ളും എ​യ​ർ ഷോ​യി​ലു​ണ്ട്.

ഏ​രി​യ​ൽ ഷോ​യു​ടെ ആ​ദ്യ​ദി​നം വി.​െ​എ.​പി​ക​ൾ​ക്കാ​യും ര​ണ്ടാം ദി​വ​സം മ​ന്ത്രി​മാ​ർ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ക​മ്പ​നി​ക​ൾ എ​ന്നി​വ​ക്കാ​യും പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന്, നാ​ല്​ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഷോ ​കാ​ണാ​ൻ അ​വ​സ​രം. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, അ​മീ​രി ദി​വാ​ൻ, സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ്, വാ​ർ​ത്താ​വി​നി​മ​യ ​മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്​​ത സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ പ​രി​പാ​ടി. 50,000ത്തോ​ളം ആ​ളു​ക​ൾ ഇ​ത്ത​വ​ണ എ​യ​ർ ഷോ ​കാ​ണാ​നെ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. 57 എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ൾ ഉ​​ൾ​പ്പെ​ടെ 144 അ​ന്താ​രാ​ഷ്​​ട്ര, ത​ദ്ദേ​ശീ​യ സി​വി​ൽ, മി​ലി​ട്ട​റി ഏ​വി​യേ​ഷ​ൻ ക​മ്പ​നി​ക​ൾ മേ​ള​യി​ൽ പ​െ​ങ്ക​ടു​ക്കും. 2018 ജ​നു​വ​രി​യി​ലാ​ണ്​ ഇ​തി​ന്​ മു​മ്പ്​ കു​വൈ​ത്ത്​ വ്യോ​മ​യാ​ന പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story