Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ലേ​ക്ക്​...

കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ തൊഴി​ലാ​ളി​ക​ളെ അ​യ​ക്കി​ല്ലെ​ന്ന്​ ഫി​ലി​പ്പീ​ൻ​സ്​

text_fields
bookmark_border
കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ തൊഴി​ലാ​ളി​ക​ളെ അ​യ​ക്കി​ല്ലെ​ന്ന്​ ഫി​ലി​പ്പീ​ൻ​സ്​
cancel
camera_alt???????????????? ?????? ????????????? ???????????????? ????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്‌ പു​തു​താ​യി ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കി​ല്ലെ​ന്ന്​ ഫി​ലി​പ്പീ​ൻ​സ്​ വ്യ​ക്​​ത​മാ​ക്കി. ജീ​നെ​ലി​ൻ പ​ഡേ​ണ​ൽ വി​ല്ലാ​വെ​ൻ​ഡെ എ​ന്ന ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി ക​ഴി​ഞ്ഞ ആ​ഴ്​​ച കു​വൈ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ഫി​ലി​പ്പീ​ൻ​സ്​ ലേ​ബ​ർ സെ​ക്ര​ട്ട​റി സി​ൽ​വ​സ്​​റ്റ​ർ ബെ​ല്ലോ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ പു​രോ​ഗ​തി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും തൃ​പ്​​തി​ക​ര​മ​ല്ലെ​ങ്കി​ൽ കു​വൈ​ത്തി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കാ​ൻ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ വി​ല​ക്കു​ള്ള​ത്​. വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പു​തു​താ​യി വ​രാ​നും നി​ല​വി​ലു​ള്ള ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​വൈ​ത്തി​ൽ തു​ട​രാ​നും ത​ട​സ്സ​മി​ല്ല. അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക്ക്‌ നീ​തി ല​ഭ്യ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യാ​ൽ സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ കു​വൈ​ത്ത്‌ അ​ധി​കൃ​ത​ർ​ക്ക്‌ സ​ന്ദേ​ശം അ​യ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ കു​വൈ​ത്തി​ലേ​ക്ക് അ​യ​ച്ച ഫി​ലി​പ്പീ​ൻ​സ്​ എം​പ്ലോ​യ്‌​മ​െൻറ്​ ഏ​ജ​ൻ​സി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും.

ഇൗ ​തൊ​ഴി​ലാ​ളി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ മ​ട​ക്കി അ​യ​ക്ക​ണ​മെ​ന്ന് ഏ​ജ​ൻ​സി​യോ​ട്‌ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ​തി​നാ​ണ്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്​​പോ​ൺ​സ​റാ​യ കു​വൈ​ത്ത്​ പൗ​ര​നെ​യും ഭാ​ര്യ​യെ​യും പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ്വ​ദേ​ശി സ്​​പോ​ൺ​സ​റാണ്​ ഇ​വ​രെ അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി ക​​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ വീ​ട്ടു​ട​മ​സ്ഥ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തത്. 2018ൽ ​ഫി​ലി​പ്പീ​ൻ​സ്​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ജൊ​ആ​ന ഡാ​നി​യേ​ല കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫി​ലി​പ്പീ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ റോ​ഡ്രി​ഗോ ദു​തെ​ർ​ത്​ കു​വൈ​ത്തി​നെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​ലേ​ക്ക്‌ എ​ത്തി. മു​ഴു​വ​ൻ ഫി​ലി​പ്പീ​നി​ക​ളോ​ടും മ​ട​ങ്ങി​വ​രാ​നാ​ണ്​ അ​ന്ന്​ റോ​ഡ്രി​ഗോ ദു​തെ​ർ​ത്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ 2018 മേ​യി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മ​െൻറി​ന്​ ഇ​രു രാ​ജ്യ​ങ്ങ​ളും പു​തി​യ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story