കുവൈത്ത് ടവറിെൻറ മാതൃകയൊരുക്കി ഗസ്സയുടെ സ്നേഹപ്രകടനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഫലസ്തീന് നൽകിവരുന്ന പിന്തുണയുടെയും സഹായത്തിെൻറയും നന്ദിപ്രകടനമായി ഫലസ്തീനിലെ ഗസ്സയിൽ കുവൈത്ത് ടവറിെൻറ മാതൃക തീർത്തു. ഗസ്സയിലെ പ്രധാന റോഡുകളിലൊന്നിലെ റൗണ്ട് എബൗട്ടിലാണ് കുവൈത്ത് ടവറിെൻറ ചെറുമാതൃക തീർത്തത്. ഇതിെൻറ ഒൗദ്യോഗിക ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇസ്രായേലുമായുള്ള പ്രശ്നത്തിൽ പ്രത്യക്ഷമായ ഫലസ്തീൻ അനുകൂല നിലപാടാണ് കുവൈത്ത് സ്വീകരിച്ചുവരുന്നത്. െഎക്യരാഷ്ട്ര സഭ ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ കുവൈത്ത് ഫലസ്തീൻ വിഷയം ഉന്നയിക്കാറുണ്ട്.
കുവൈത്തിെൻറ ആദ്യ ഫലസ്തീൻ അംബാസഡറായി അസീസ് റഹീം അൽ ദൈഹാനി ചുമതലയേറ്റത് കഴിഞ്ഞമാസമാണ്. ഇസ്രായേൽ അതിക്രമത്തിനിരയാവുന്ന ഫലസ്തീന് കൂടുതൽ പിന്തുണ നൽകുമെന്ന പ്രഖ്യാപനത്തിന് പിറകെയാണ് അമീർ ഫലസ്തീനിലേക്ക് പുതിയ അംബാസഡറെ നിയമിച്ചത്. ഫലസ്തീനെ പിന്തുണക്കുക കുവൈത്തിെൻറ വിദേശനയത്തിെൻറ കാതലാണെന്നാണ് പ്രഖ്യാപിത നിലപാട്. ഫലസ്തീന് കോടികളുടെ സാമ്പത്തിക സഹായമാണ് കുവൈത്ത് നൽകിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
