Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചെമ്മീൻവേട്ട വിലക്ക്...

ചെമ്മീൻവേട്ട വിലക്ക് ഇന്നുമുതൽ

text_fields
bookmark_border
ചെമ്മീൻവേട്ട വിലക്ക് ഇന്നുമുതൽ
cancel

കുവൈത്ത് സിറ്റി: കുവൈത്തി​​െൻറ സമുദ്രപരിധിയിൽ ചെമ്മീൻവേട്ടക്ക്​ ബുധനാഴ്​ച മുതൽ വിലക്ക്​ പ്രാബല്യത്തിലാവും. പ്രചനന കാലം കണക്കിലെടുത്താണ്​ കുവൈത്ത് കാർഷിക-മത്സ്യവിഭവ അതോറിറ്റി വിലക്ക്​ ഏർപ്പെടുത്തിയത്​. ജൂലൈ 31വരെ ഏഴു മാസത്തേക്കാണ് വിലക്ക്.
ഈ കാലത്ത് കുവൈത്തി​​െൻറ കടൽ ഭാഗങ്ങളിൽനിന്ന് ചെമ്മീൻ പിടിക്കുന്നതും പ്രാദേശിക ചെമ്മീൻ വിൽക്കുന്നതും നിയമലംഘനമാണ്​. അനധികൃത ചെമ്മീൻവേട്ട പിടികൂടാൻ ജനുവരി ഒന്ന് മുതൽ കടലിൽ നിരീക്ഷണം ശക്തമാക്കും.

കുവൈത്തി​​െൻറ സമുദ്രപരിധിയിൽനിന്ന്​ ചെമ്മീൻ പിടിക്കുന്നതിന്​ വിലക്കുള്ള കാലത്ത്​ സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന്​ എത്തുന്ന ചെമ്മീൻ ആണ്​ വിപണിയിൽ ഉണ്ടാവാറുള്ളത്​. ഇതിന് ഇക്കാലത്ത്​ വിലയും കൂടും. കുവൈത്ത്​ സമുദ്രപരിധിയിലെ ചെമ്മീൻ മറ്റുള്ളതിനെക്കാൾ രുചികരമാണെന്നാണ് അഭിപ്രായം. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം. ഉൽപാദനത്തേക്കാൾ കൂടുതൽ മീൻ പിടിക്കപ്പെടുന്നത്​ മൂലം കുവൈത്ത്​ സമുദ്രപരിധിയിൽ മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നു. ഇതുകൊണ്ടുതന്നെ അനധികൃത മത്സ്യബന്ധനം പിടികൂടാൻ കർശന നിരീക്ഷണം നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story