Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതത്സമയ സിവിൽ ഐ.ഡി...

തത്സമയ സിവിൽ ഐ.ഡി വിതരണം വിദേശികൾക്കും വരുന്നു

text_fields
bookmark_border
തത്സമയ സിവിൽ ഐ.ഡി വിതരണം വിദേശികൾക്കും വരുന്നു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിദേശികൾക്കും സ്വദേശികളെപോലെ തത്സമയം സിവിൽ ​െഎ.ഡി കാർഡ്​ നൽകുന്നത്​ പരിഗണനയിൽ. പുതിയ സംവിധാനം നടപ്പാകു​േമ്പാൾ ഫീസ്​ അടച്ച്​ വ്യക്​തിഗത വിവരങ്ങൾ നൽകു​േമ്പാൾ ഉടൻ കാർഡ്​ കൈപ്പറ്റാം. ഇഖാമ പുതുക്കുന്ന ഘട്ടത്തിലാണ്​ ഇത്​ ഏറെ പ്രയോജനപ്പെടുക. പുതിയ വിസ അടിക്കുന്ന ഘട്ടത്തിൽ നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. എമിഗ്രേഷൻ നടപടികൾക്ക് സിവിൽ ഐ.ഡി നിർബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്​.

സിവിൽ ​െഎ.ഡി വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ പലപ്പോഴും വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​. സ്മാർട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം ഏതാനും ആഴ്​ചകളായി സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്​ചയായി അനുഭവപ്പെട്ടിരുന്ന തിരക്ക്​ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്​. ഒരാഴ്​ചക്കിടെ 85,000 സിവിൽ ​െഎ.ഡി കാർഡുകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി വിതരണം ചെയ്​തു. സെക്യൂരിറ്റി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐ.ഡി പ്രിൻറ്​ ചെയ്യുന്നത്. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന കാർഡി​​െൻറ സ്​റ്റോക്ക് കുറഞ്ഞതാണ് സിവിൽ ഐ.ഡി വിതരണം മന്ദഗതിയിലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story