തുറന്ന വാഹനത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യരുത്
text_fieldsകുവൈത്ത് സിറ്റി: തുറന്ന വാഹനത്തിലും എ.സി സൗകര്യമില്ലാതെയും ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യരുതെന്ന് ജഹ്‌റ ഗവര്‍ണറേറ്റ് ഭക്ഷ്യവകുപ്പ് മേധാവി ഡോ. നവാഫ് അബ്ദുല്‍ കരീം ഇന്‍സി വ്യക്തമാക്കി. പച്ചക്കറി, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍, പാല്‍, ശുദ്ധജല കുപ്പികള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഉണ്ടാകേണ്ട നിബന്ധനകളെക്കുറിച്ച് കമ്പനികള്‍ക്ക് നിർദേശം നല്‍കി. വെയിലും പൊടിയും കൊള്ളാത്ത അവസ്ഥയിലായിരിക്കണം സാധനങ്ങള്‍ കടകളില്‍ എത്തിക്കേണ്ടത്.
മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. മനുഷ്യ ആരോഗ്യത്തിന് ഹാനികരമായ പച്ചക്കറി, പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഈ വര്‍ഷം ജഹ്‌റ ഗവര്‍ണറേറ്റ് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ മനുഷ്യ ഉപയോഗത്തിന് ഹാനികരമായി 105 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതായും വകുപ്പ് മേധാവി ഡോ. നവാഫ് അബ്ദുല്‍ കരീം ഇന്‍സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
