വിദേശത്ത് ചികിത്സക്കയക്കുന്നത് നിർത്തണമെന്ന നിർദേശം തള്ളി
text_fieldsകുവൈത്ത് സിറ്റി: സർക്കാർ ചെലവിൽ കുവൈത്തികളെ പുറം രാജ്യങ്ങളില്‍ ചികിത്സക്ക് അയക്കുന്ന സംവിധാനം ഒഴിവാക്കണമെന്ന ആവശ്യം പാർലമെൻറിെൻറ ആരോഗ്യ സമിതി തള്ളി. സമിതി വക്താവ് സഅ്ദൂന്‍ ഹിമാദ് എം.പിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തികളുടെ ചികിത്സാചെലവ് രാജ്യം വഹിക്കേണ്ടതാണെന്നും ചികിത്സ വ്യക്തിയുടെ അവകാശത്തില്‍പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ നിര്‍ത്തുന്നതിന് വിദേശ ചികിത്സ സമിതിയുമായി ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യ ഓഫിസുകളില്‍നിന്നുതന്നെ സമ്മതം വാങ്ങാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ ചികിത്സ സംബന്ധിച്ച് പ്രത്യേക നിയമമുണ്ടാക്കണമെന്ന ആവശ്യവും സമിതി നിരാകരിച്ചു.
ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് പുറംരാജ്യങ്ങളിലേക്കുള്ള ചികിത്സ നടപടികള്‍ നടക്കുന്നത്. ആയതിനാല്‍ പുതിയൊരു നിയമം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കുവൈത്തിലെ ചികിത്സ സംവിധാനങ്ങൾ വർധിച്ചതിനെ തുടർന്ന് മുൻകാലത്തെ അപേക്ഷിച്ച് വിദേശത്ത് ചികിത്സക്കയക്കുന്നത് കുറഞ്ഞിട്ടുണ്ട്. 2016ൽ 16,249 പേരെയാണ് വിദേശത്തയച്ചത്. 2017ൽ ഇത് 7024 പേർ മാത്രമാണ്. കഴിഞ്ഞ വർഷം വീണ്ടും കുറഞ്ഞ് 6837 ആയി. നാട്ടിലെ ചികിത്സകൊണ്ട് മാറുന്ന ഗൗരവമല്ലാത്ത അസുഖങ്ങൾക്കുപോലും വിദേശ ചികിത്സ ആനുകൂല്യം ഉപയോഗപ്പെടുത്തുന്ന രീതിയായിരുന്നു നേരത്തെ. ശക്തമായ നിരീക്ഷണ സംവിധാനം വന്നതോടെയാണ് ഇതിൽ കുറവുണ്ടായത്. കുവൈത്തിലെ ആരോഗ്യ സേവന സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതോടെ ആളുകളെ വിദേശത്ത് ചികിത്സക്കയക്കേണ്ട സാഹചര്യത്തിൽ കുറവുവരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
