ആറു രാജ്യക്കാരുടെ വിസാവിലക്ക് പുതുക്കി
text_fieldsകുവൈത്ത് സിറ്റി: ആറു രാജ്യക്കാർക്ക് കുവൈത്ത് ഏർപ്പെടുത്തിയ വിസാവിലക്ക് തുടരാൻ തീരുമാനിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്കാണ് നിയന്ത്രണം ബാധകമാവുക. സന്ദർശക വിസക്കും തൊഴിൽവിസക്കും നിയന്ത്രണം ബാധകമാണ്. സുരക്ഷകാരണങ്ങൾ മുൻനിർത്തിയാണ് ഇൗ രാജ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇൗ ആറു രാജ്യക്കാർക്ക് വിസ ലഭിക്കണമെങ്കിൽ ആഭ്യന്തര മന്ത്രിയുടെ പ്രത്യേകാനുമതി വേണം.
ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റിലേയും താമസകാര്യ ഒാഫിസുകൾക്ക് സർക്കുലർ അയച്ചു. ഈ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാസാഹചര്യം മെച്ചപ്പെടുമ്പോൾ നിയന്ത്രണം പിൻവലിക്കുമെന്നുമാണ് കുവൈത്ത് നിലപാട്. നേരത്തെയുള്ളവർക്ക് വിസ പുതുക്കുന്നതിന് തടസ്സമില്ല. വിസാവിലക്ക് നീക്കുന്നത് സംബന്ധിച്ച് കുവൈത്തും പാകിസ്ഥാനും കഴിഞ്ഞ വർഷം ചർച്ച പുനരാരംഭിച്ചിരുന്നുവെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
