ഇന്ത്യൻ മതേതരത്വത്തിെൻറ മരണ വാറൻറ്
text_fieldsകേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതി മതത്തിെൻറ പേരിൽ പൗരത്വം അനുവദിക്കുന്ന കരി നിയമമാണ്. ഇത് ഇന്ത്യൻ മതേതരത്വത്തിെൻറ മരണവാറൻറാണ്. കോൺഗ്രസും മതേതര കക്ഷികളും ഇത് അംഗീകരിക്കുന്ന പ്രശ്നമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുക തന്നെ ചെയ്യും. ഇന്ത്യയെ മതപരമായി വിഭജിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിെൻറ അനന്തര ഫലം ആയിരുന്നു ഇന്ത്യ വിഭജനം. ബ്രിട്ടീഷുകാർ വിഭജിച്ച ഇന്ത്യയെ വീണ്ടും വെട്ടിമുറിക്കാനാണ് അമിത് ഷായും മോദിയും ശ്രമിക്കുന്നത്. അതിന് അവരെ അനുവദിച്ചു കൂടാ. ഇത് രാജ്യത്തെ വീണ്ടും മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിനു തുല്യമാണ്.
ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് എൻ.ആർ.സിയും പൗരത്വ നിയമ ഭേദഗതിയും. നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാൻ ശ്രമിക്കുമ്പോൾ ഇന്ത്യ എന്ന സങ്കൽപത്തെ തന്നെയാണ് അമിത് ഷാ-മോദി കൂട്ടുകെട്ട് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് തന്നെ വിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഈ നിയമം കോടതിയിൽ നിലനിൽക്കില്ല. വിവേചനപരമായ പൗരത്വനിയമം വലിച്ചുകീറിയാണ് മഹാത്മാ ഗാന്ധി സാമ്രാജ്യത്വ വിരുദ്ധ സമരത്തിെൻറ മുൻനിരയിലേക്ക് വരുന്നത്. അതേ പാതയിൽ മതവിവേചനമുള്ള ഭരണഘടനയുടെ ഭാഗമാക്കാൻ ശ്രമിക്കുന്ന പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ ജനത വലിച്ചുകീറി നിരത്തിൽ എറിയും. ജനങ്ങളെ അണിനിരത്തിയും സുപ്രീംകോടതിയിൽ നിയമ നടപടി സ്വീകരിച്ചും കോൺഗ്രസ് ഈ കരി നിയമത്തെ എതിർത്ത് തോൽപിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
