15 അംഗ കുവൈത്ത് മന്ത്രിസഭ അധികാരമേറ്റു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈഖ് സബാഹ് അൽഖാലിദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ അധികാരമേറ്റു. മികച്ച പ്രതിച്ഛായയും അക്കാദമിക മികവുമുള്ളവരെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ രൂപവത്കരിച്ചത്. ആഭ്യന്തരമന്ത്രി സബാഹ് കുടുംബത്തിന് പുറത്തുനിന്നാണെന്ന പ്രത്യേകതയുണ്ട്. കാവൽ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പിെൻറ ചുമതല വഹിച്ച അനസ് അൽ സാലിഹ് സ്ഥാനത്ത് തുടരും. കാബിനറ്റ് കാര്യത്തിെൻറയും ചുമതല ഇദ്ദേഹത്തിനാണ്. മന്ത്രിസഭയിൽ മൂന്നു വനിതകളും രാജകുടുംബത്തിലെ രണ്ടു പുതുമുഖങ്ങളും ഉൾപ്പെടുന്നു. ശൈഖ് നാസർ മൻസൂർ അസ്സബാഹ് ആണ് പ്രതിരോധമന്ത്രി. അനസ് അൽ സാലിഹിനൊപ്പം ഇദ്ദേഹത്തിനും ഉപപ്രധാനമന്ത്രി സ്ഥാനമുണ്ട്. ഡോ. അഹ്മദ് അൽ നാസർ അൽ മുഹമ്മദ് അസ്സബാഹ് വിദേശകാര്യ വകുപ്പിെൻറ ചുമതല വഹിക്കും.
ഖാലിദ് റൗദാൻ (വാണിജ്യം), ഡോ. ബാസിൽ അസ്സബാഹ് (ആരോഗ്യം), മുഹമ്മദ് അൽ ജബ്രി (വാർത്താവിനിമയം, യുവജനകാര്യം), ഡോ. ഫഹദ് അൽ അഫാസി (നീതിന്യായം, ഒൗഖാഫ്), ഡോ. ഖാലിദ് അൽ ഫാദിൽ (എണ്ണ, ജല, വൈദ്യുതി), മറിയം അഖീൽ (ധനകാര്യം), ഡോ. റന അബ്ദുല്ല അൽ ഫാരിസ് (പൊതുമരാമത്ത്, ഭവനകാര്യം), ഡോ. സൗദ് ഹിലാൽ അൽ ഹർബി (വിദ്യാഭ്യാസം), ഡോ. ഗദീർ മുഹമ്മദ് അസീരി (സാമൂഹികക്ഷേമം), മുബാറക് സാലിം അൽ ഹരിസ് (പാർലമെൻററി, സേവനകാര്യം), വലീദ് ഖലീഫ അൽ ജാസിം (മുനിസിപ്പൽ) എന്നിവരാണ് മറ്റു മന്ത്രിമാർ. നിലവിലെ മന്ത്രിസഭയിൽ അനസ് അൽ സാലിഹ്, ഖാലിദ് റൗദാൻ, മറിയം അഖീൽ, ഡോ. ബാസിൽ അസ്സബാഹ്, മുഹമ്മദ് അൽ ജബ്രി, ഡോ. ഫഹദ് അൽ അഫാസി, ഡോ. ഖാലിദ് അൽ ഫാദിൽ എന്നിവർ സ്ഥാനം നിലനിർത്തിയപ്പോൾ പുതുമുഖങ്ങൾക്ക് നല്ല പരിഗണന ലഭിച്ചു. കുവൈത്ത് ചരിത്രത്തിലെ 35ാമത്തെയും നടപ്പു പാർലമെൻറിലെ മൂന്നാമത്തെയും മന്ത്രിസഭയാണ് ചൊവ്വാഴ്ച അധികാരമേറ്റത്. പാർലമെൻറ് കാലാവധി അവസാനിക്കാൻ ഇനി 11 മാസം മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
