Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്​ പ്ര​തി​രോ​ധ...

ഗ​ൾ​ഫ്​ പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​നം കു​വൈ​ത്തി​ൽ സ​മാ​പി​ച്ചു

text_fields
bookmark_border
ഗ​ൾ​ഫ്​ പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​നം  കു​വൈ​ത്തി​ൽ സ​മാ​പി​ച്ചു
cancel
camera_alt???????????? ??????? ??????????? ?????? ????????? ?????? ???????????????? ???????????????????????????

കു​വൈ​ത്ത്​ സി​റ്റി: അ​ഞ്ചാ​മ​ത് ഗ​ൾ​ഫ് ഡി​ഫ​ൻ​സ് ആ​ൻ​ഡ് എ​യ​റോ​സ്‌​പേ​സ് പ്ര​ദ​ർ​ശ​നം കു​വൈ​ത്തി​ൽ സ​മാ​പി​ച്ചു. മി​ശ്​​രി​ഫ് അ​ന്താ​രാ​ഷ്‌​ട്ര പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ 31 രാ​ജ്യ​ങ്ങ​ളി​ലെ 212 ആ​യു​ധ ക​മ്പ​നി​ക​ളാ​ണ് പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു ദി​വ​സം നീ​ണ്ട പ്ര​ദ​ർ​ശ​ന​ത്തി​ൽ ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​യു​ധ​ങ്ങ​ൾ ക​മ്പ​നി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​തി​രോ​ധം, സു​ര​ക്ഷ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​ത​ന ആ​ശ​യ​ങ്ങ​ളെ അ​ടു​ത്ത​റി​യാ​ൻ ജി.​ഡി.​എ വ​ലി​യ അ​വ​സ​ര​മൊ​രു​ക്കി​യ​താ​യി കു​വൈ​ത്ത് സൈ​നി​ക മേ​ധാ​വി ലെ​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഖു​ദ്​​ർ പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​രോ​ധ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​വീ​ന ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ മേ​ള​യി​ൽ അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. യു​വാ​ക്ക​ളെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​ക്കും രാ​ജ്യ സേ​വ​ന​ത്തി​ലേ​ക്കും ആ​ക​ർ​ഷി​ക്കാ​ൻ ഇ​ത്ത​രം പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ കു​വൈ​ത്ത് ആ​ർ​മി സ​പ്ലൈ അ​തോ​റി​റ്റി ഉ​പ​മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ അ​ലി അ​ൽ ശ​ന​ഫാ പ​റ​ഞ്ഞു. കു​വൈ​ത്ത് സൈ​ന്യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം യു.​എ.​ഇ, സൗ​ദി സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story