Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളോ​ട്​ കു​വൈ​ത്ത്​ പ്ര​തി​ജ്ഞാ​ബ​ദ്ധം -മ​ന്ത്രി

text_fields
bookmark_border
മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളോ​ട്​ കു​വൈ​ത്ത്​ പ്ര​തി​ജ്ഞാ​ബ​ദ്ധം -മ​ന്ത്രി
cancel
camera_alt??????? ???????????????????? ??????????????? ????????????? ????????????? ??.???? ???????? ?????????????? ???????????????? ?????????? ?????????? ??????????

കു​വൈ​ത്ത്​ സി​റ്റി: മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളോ​ട്​ കു​വൈ​ത്ത്​ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും രാ​ജ്യ​ത്തു​ ക​ഴി​യു​ന്ന വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല പ​റ​ഞ്ഞു. ‘ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ കു​വൈ​ത്തി​ലെ യു.​എ​ൻ മി​ഷ​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ചേ​ർ​ന്നു​ ന​ട​ത്തി​യ സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​പ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല.


രാ​ജ്യ​ത്തി​​െൻറ വി​ക​സ​ന​ത്തി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​നെ വി​ല​മ​തി​ക്കു​ന്നു. അ​വ​രു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ കു​വൈ​ത്ത്​ ക​ണി​ശ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ​യും ഉ​ത്ത​ര​വു​ക​ളി​ലൂ​ടെ​യും തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ഇ​ക്കാ​ര്യ​ത്തി​ൽ ന​ൽ​കു​ന്നു. കു​വൈ​ത്തി​​െൻറ തൊ​ഴി​ൽ​നി​യ​മം ഇൗ ​അ​ർ​ഥ​ത്തി​ൽ പു​രോ​ഗ​മ​ന​പ​ര​വും ന​ല്ല തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​മാ​ണ്.
തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലു​ട​മ​യു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​വി​ധം സ​ന്തു​ലി​ത​മാ​ണ്​ രാ​ജ്യ​ത്തെ തൊ​ഴി​ൽ​നി​യ​മം. തൊ​ഴി​ലാ​ളി​ക​ൾ ചൂ​ഷ​ണ​ത്തി​നി​ര​യാ​വു​ന്ന ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​േ​മ്പാ​ൾ​ത​ന്നെ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടു​ന്നു​ണ്ട്. കു​വൈ​ത്തി​ൽ പു​രു​ഷ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള അ​ഭ​യ​കേ​ന്ദ്രം വൈ​കാ​തെ തു​റ​ക്കും.ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ അ​ഭ​യാ​ർ​ഥി വ​കു​പ്പി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും അ​ഭ​യ​കേ​ന്ദ്രം സ്ഥാ​പി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story