Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൗ​ര​ത്വ ഭേ​ദ​ഗ​തി...

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്തും പ്ര​തി​ഷേ​ധം

text_fields
bookmark_border
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്തും പ്ര​തി​ഷേ​ധം
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ലെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്തും പ്ര​തി​ഷേ​ധം ശ​ക്തം. വി​വി​ധ സം​ഘ​ട​ന​ക​ൾ ഇൗ ​ആ​​ഴ്​​ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. സം​ഘ​ട​ന​ക​ൾ സം​യു​ക്ത സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്​ യോ​ജി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക്​ രൂ​പം​ന​ൽ​കാ​നും അ​ണി​യ​റ​യി​ൽ ശ്ര​മം ന​ട​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​ലും ​പ​തി​വു​പോ​ലെ പ്ര​വാ​സി​ക​ൾ ത​ന്നെ​യാ​ണ്​ മു​ന്നി​ലു​ള്ള​ത്. മ​താ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച്​ ഇ​ന്ത്യ​യു​ടെ അ​സ്​​തി​ത്വം ന​ശി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ്​ പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന​തെ​ന്നാ​ണ്​ പ്ര​തി​ഷേ​ധ​ക്കു​റി​പ്പു​ക​ളു​ടെ കാ​ത​ൽ.


ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ നേ​രി​ടു​ന്ന അ​സ്​​തി​ത്വ പ്ര​തി​സ​ന്ധി​യും അ​നി​ശ്ചി​താ​വ​സ്​​ഥ​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മു​സ്​​ലിം​ക​ൾ​ക്കു​ മാ​ത്രം വി​വേ​ച​നം ക​ൽ​പി​ച്ച ന​ട​പ​ടി ഒ​രു മു​സ്​​ലിം വി​ഷ​യ​മാ​യ​ല്ല, ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ​ക്കു​ നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​യാ​ണ്​ പ്ര​വാ​സി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും കാ​ണു​ന്ന​തെ​ന്നാ​ണ്​ പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ല കു​വൈ​ത്ത്​ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്​​മ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. മ​ത​പ​ര​മാ​യ വി​വേ​ച​നം നി​രോ​ധി​ക്കു​ക​യും നി​യ​മ​ത്തി​നു​ മു​ന്നി​ല്‍ എ​ല്ലാ​വ​ർ​ക്കും തു​ല്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്‌ പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ മാ​ത്രം ല​ക്ഷ്യം​വെ​ച്ച് രാ​ജ്യ​ത്ത് വി​ഭ​ജ​നം കൊ​ണ്ടു​വ​രാ​നു​ള്ള ബി.​ജെ.​പി സ​ര്‍ക്കാ​റി​​െൻറ നീ​ക്ക​മെ​ന്ന്​ ക​ല കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. വൈ​കീ​ട്ട് 5.30ന് ​അ​ബ്ബാ​സി​യ ക​ല സ​െൻറ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 67765810, 60315101, 60685849 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story