Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. ​നാ​യി​ഫ്​ അ​ൽ...

ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ അ​ടു​ത്ത ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ

text_fields
bookmark_border
ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​  അ​ടു​ത്ത ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ
cancel
camera_alt???. ?????????? ??? ????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്ര​തി​നി​ധി ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ ആ​റാ​മ​ത്​ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​വും. റി​യാ​ദി​ൽ ന​ട​ക്കു​ന്ന 40ാമ​ത്​ ജി.​സി.​സി ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ്​ ഹ​ജ്​​റു​ഫി​നെ ഐ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ടു​ത്ത വ​ർ​ഷം സ്ഥാ​ന​മൊ​ഴി​യു​ന്ന നി​ല​വി​ലെ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്​​ദു​ൽ ലത്തീഫ്​ അ​ൽ സ​യാ​നി​ക്ക്​ പ​ക​ര​ക്കാ​ര​നാ​യാ​ണ് മു​ൻ കു​വൈ​ത്ത് ധ​ന​മ​ന്ത്രി ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. 2011 മു​ത​ൽ ഇൗ ​ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്​ ബ​ഹ്​​റൈ​ൻ പൗ​ര​നാ​യ അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ൽ സ​യാ​നി​ക്കാണ്​. അ​ടു​ത്ത ഉൗ​ഴം ഒ​മാ​​േ​ൻ​റ​താ​ണെ​ങ്കി​ലും അ​വ​ർ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന്​ കു​വൈ​ത്തി​ന്​ ന​റു​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. കു​വൈ​ത്ത്​ ധ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന്​ ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ രാ​ജി​വെ​ച്ച​ത്​ ക​ഴി​ഞ്ഞ​മാ​സം അ​ഞ്ചി​നാ​ണ്.

നേ​ര​േ​ത്ത കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ, ബാ​ങ്ക്​ ഒാ​ഫ്​ ബ​ഹ്​​റൈ​ൻ ആ​ൻ​ഡ്​ കു​വൈ​ത്ത്​ മേ​ധാ​വി, കു​വൈ​ത്ത്​ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം, പെ​ട്രോ​ളി​യം സു​പ്രീം കൗ​ൺ​സി​ൽ ബോ​ർ​ഡ്​ അം​ഗം, കു​വൈ​ത്ത്​ ഡൈ​നാ​മി​ക്​​സ്​ ക​മ്പ​നി വൈ​സ്​ ചെ​യ​ർ​മാ​ൻ, ഗ​ൾ​ഫ്​ യൂ​നി​വേ​ഴ്​​സി​റ്റി ഫോ​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി അ​സി​സ്​​റ്റ​ൻ​റ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്ത്​ സ്​​റ്റോ​ക്​ എ​ക്​​സ്​​ചേ​ഞ്ച്, ​െഎ​ക്യ​രാ​ഷ്​​​ട്ര​സ​ഭ വി​ക​സ​ന പ​രി​പാ​ടി എ​ന്നി​വ​യു​ടെ ധ​ന​കാ​ര്യ ഉ​പ​ദേ​ശ​ക​നാ​യി​രു​ന്നു. കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ശാ​സ്​​ത്ര ബി​രു​ദം എ​ടു​ത്തി​ട്ടു​ള്ള ഡോ. ​നാ​യി​ഫ്​ അ​ൽ ഹ​ജ്​​റു​ഫ്​ ഇ​ല​നോ​യ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ അ​ക്കൗ​ണ്ടി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബ്രി​ട്ട​നി​ലെ ഹ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​ ഫി​നാ​ൻ​സ്​ വി​ഷ​യ​ത്തി​ൽ ​ഗ​വേ​ഷ​ണ ബി​രു​ദ​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്ഥാ​ന​ല​ബ്​​ധി​യി​ൽ അ​ദ്ദേ​ഹ​ത്തെ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാലിദ്​ അ​സ്സ​ബാ​ഹ്, സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം, സൗ​ദി​യി​ലെ സ​ൽ​മാ​ൻ രാ​ജാ​വ്​ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story