Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​നി​മ​ണി...

യൂ​നി​മ​ണി കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്​​ഫ​ർ ആ​രം​ഭി​ച്ചു

text_fields
bookmark_border
യൂ​നി​മ​ണി കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്​​ഫ​ർ ആ​രം​ഭി​ച്ചു
cancel
camera_alt?????????? ?????????????????? ??????????? ????????? ???? ?????????????? ??????? ????????????? ????????????????

കു​വൈ​ത്ത്​ സി​റ്റി: ആ​ഗോ​ള ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി എ​ക്​​സ്​​ചേ​ഞ്ച്​ കു​വൈ​ത്ത്​ ഒാ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്​​ഫ​ർ സേ​വ​ന​ത്തി​ന്​ കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​യി. ജെ.​ഡ​ബ്ല്യൂ മാ​രി​യ​റ്റ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​ഇ.​ഒ ടി.​പി. പ്ര​ദീ​പ്​​കു​മാ​ർ, കു​വൈ​ത്ത്​ ക​ൺ​ട്രി ഹെ​ഡ്​ വി​വേ​ക്​ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. യൂ​നി​മ​ണി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നോ വെ​ബ്​​സൈ​റ്റോ ഉ​പ​യോ​ഗി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ എ​വി​ടെ​നി​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ​രി​ധി​ക​ളി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി മി​ക​ച്ച വി​നി​മ​യ നി​ര​ക്കി​ൽ വി​നി​മ​യം ന​ട​ത്താം. ആ​പ്പി​ൾ, ആ​ൻ​ഡ്രോ​യ്​​ഡ്​ എ​ന്നി​വ​യി​ൽ യൂ​നി​മ​ണി ഒാ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്​​ഫ​ർ ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ണ്. ത​ത്സ​മ​യ ഇ​ട​പാ​ട്​ ട്രാ​ക്കി​ങ്, ഇ ​മെ​യി​ൽ വ​ഴി നി​ര​ക്ക്​ അ​ലേ​ർ​ട്ട്​ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. എ​സ്.​എം.​എ​സ്, വോ​യ്​​സ്​ ക​മാ​ൻ​ഡ്, ഒ.​ടി.​പി ഉ​പ​യോ​ഗി​ച്ച്​ സു​ര​ക്ഷി​ത ലോ​ഗി​ൻ സം​വി​ധാ​നം, വി​ര​ല​ട​യാ​ളം അ​ല്ലെ​ങ്കി​ൽ മു​ഖം തി​രി​ച്ച​റി​യ​ൽ തു​ട​ങ്ങി വ​ള​രെ സു​ര​ക്ഷി​ത​മാ​യാ​ണ്​ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

യൂ​നി​മ​ണി കു​വൈ​ത്തി​ൽ നേ​ര​ത്തേ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ മൊ​ബൈ​ൽ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തോ kw.unimoni.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യോ പ​ണം നേ​രി​ട്ട്​ അ​യ​ക്കാ​ൻ ക​ഴി​യും. പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​തെ​ങ്കി​ലു​മൊ​രു യൂ​നി​മ​ണി ശാ​ഖ​യി​ൽ ഒ​റ്റ​ത്ത​വ​ണ ല​ളി​ത​മാ​യ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. കു​വൈ​ത്തി​ൽ 12 ശാ​ഖ​ക​ളി​ലാ​ണ്​ യൂ​നി​മ​ണി​ക്ക്​ ഇ​പ്പോ​ൾ ഉ​ള്ള​ത്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന്​​ സി.​ഇ.​ഒ പ്ര​ദീ​പ്​​കു​മാ​ർ പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ​ക്ക് ഒ​റ്റ ക്ലി​ക്കി​ൽ സേ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഡി​ജി​റ്റ​ൽ സേ​വ​നം ആ​രം​ഭി​ച്ച​തെ​ന്നും ഓ​ൺ​ലൈ​ൻ മ​ണി ട്രാ​ൻ​സ്ഫ​ർ കു​വൈ​ത്തി​ൽ ത​ങ്ങ​ളു​ടെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യോ​ട് കൂ​ടി​യു​ള്ള സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​റ​പ്പ് വ​രു​ത്താ​നും കൂ​ടു​ത​ൽ ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം സ്ഥാ​പി​ക്കാ​നും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് കു​വൈ​ത്ത്​ ക​ൺ​ട്രി ഹെ​ഡ് വി​വേ​ക് നാ​യ​ർ
പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story