Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ഴി​ഞ്ഞ​തെ​ല്ലാം...

ക​ഴി​ഞ്ഞ​തെ​ല്ലാം മ​റ​ന്ന്​ മു​ന്നോ​ട്ടു​പോ​വാം –കു​വൈ​ത്ത്​ അ​മീ​ർ

text_fields
bookmark_border
ക​ഴി​ഞ്ഞ​തെ​ല്ലാം മ​റ​ന്ന്​ മു​ന്നോ​ട്ടു​പോ​വാം –കു​വൈ​ത്ത്​ അ​മീ​ർ
cancel
camera_alt??????????? ????????????????????? ??????????? ???????????????? ??.???.??? ?????????????????

കു​വൈ​ത്ത്​ സി​റ്റി: ജി.​സി.​സി ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള റി​യാ​ദ്​ പ്ര​ഖ്യാ​പ​നം ഭാ​വി​യി​ലേ​ക്കു​ള്ള വാ​തി​ൽ ആ​ണെ​ന്നും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ പ്ര​ശ്​​ന​ങ്ങ​ളെ​ല്ലാം മ​റ​ന്ന്​ ഒ​രു​മി​ച്ച്​ മു​ന്നോ​ട്ടു​പോ​വ​ണ​മെ​ന്ന്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ റി​യാ​ദി​ൽ പ​റ​ഞ്ഞു. മേ​ഖ​ല നേ​രി​ടു​ന്ന പൊ​തു​വാ​യ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ എ​ല്ലാ​രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച്​ നി​ൽ​ക്ക​ണം. 40ാമ​ത്​ ജി.​സി.​സി ഉ​ച്ച​കോ​ടി തൃ​പ്​​തി​ക​ര​മാ​ണ്. ഗ​ൾ​ഫ്​ ​െഎ​ക്യ​ത്തി​ന്​ ശ​ക്തി​പ​ക​രു​ന്ന ക്രി​യാ​ത്മ​ക​മാ​യ ചു​വ​ടു​വെ​പ്പാ​യി​രു​ന്നു ന​ട​ന്ന​ത്.

മി​ക​ച്ച രീ​തി​യി​ൽ ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ സൗ​ദി​ക്ക്​ ക​ഴി​ഞ്ഞു. ഖ​ത്ത​റി​ൽ ന​ട​ന്ന ഗ​ൾ​ഫ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ജി.​സി.​സി​യി​ലു​ണ്ടാ​യ പ്ര​ശ്​​നം തീ​രു​ന്ന​തി​​െൻറ ന​ല്ല ല​ക്ഷ​ണ​മാ​യി​രു​ന്നു. ജേ​താ​ക്ക​ളാ​യ ബ​ഹ്​​റൈ​നെ​യും ടൂ​ർ​ണ​മ​െൻറ്​ ഭം​ഗി​യാ​യി ന​ട​ത്തി​യ ഖ​ത്ത​റി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​വ​ൽ മ​ന്ത്രി​സ​ഭ​യി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്, വി​ദേ​ശ​കാ​ര്യ മ​​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്, സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​റി​യം അ​ഖീ​ൽ, ഉ​പ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല എ​ന്നി​വ​രും കു​വൈ​ത്തി​നെ ​പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​മീ​റി​നൊ​പ്പം ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story