Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ ഏ​ത​ൻ​സ്​ സ​ർ​വി​സ്​ ജൂ​ലൈ മു​ത​ൽ

text_fields
bookmark_border
കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ ഏ​ത​ൻ​സ്​  സ​ർ​വി​സ്​ ജൂ​ലൈ മു​ത​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​​െൻറ​ ഗ്രീ​സി​ലെ ഏ​ത​ൻ​സി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ 2020 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ക​മ്പ​നി ചെ​യ​​ർ​മാ​ൻ യൂ​സു​ഫ്​ അ​ൽ ജാ​സിം അ​റി​യി​ച്ചു. ദി​വ​സേ​ന​യു​ള്ള സ​ർ​വി​സ്​ ആ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചും കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം കു​തി​പ്പു​ണ്ടാ​യി. നി​ല​വി​ൽ ന​ഷ്​​ട​ത്തി​ലു​ള്ള ക​മ്പ​നി അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ലാ​ഭ​ത്തി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​കൃ​ത​ർ.

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ​ത​ന്നെ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ്, ഖ​ത്ത​ർ എ​യ​ർ​വേ​സ്​ തു​ട​ങ്ങി​യ​വ​യു​മാ​യി മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കു​വൈ​ത്ത് എ​യ​ർ​വേ​സ്. ഇൗ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വു​മാ​യി പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. ഇ​തി​ന്​ അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങും. യൂ​റോ​പ്യ​ൻ നി​ർ​മാ​താ​ക്ക​ളാ​യ ‘എ​യ​ർ ബ​സ്​’ ക​മ്പ​നി​യി​ൽ​നി​ന്നാ​ണ്​ എ 320 ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ​ഇൗ ​ഇ​ന​ത്തി​ലെ 15 വി​മാ​ന​ങ്ങ​ളാ​ണ്​ ക​മ്പ​നി ബു​ക്ക്​ ചെ​യ്​​ത​ത്. ‘എ​യ​ർ ബ​സ്​’ ക​മ്പ​നി​യു​ടെ മ​റ്റു മോ​ഡ​ലു​ക​ളി​ലു​ള്ള 13 വി​മാ​നം ഉ​ൾ​പ്പെ​ടെ 28 വി​മാ​ന​ങ്ങ​ൾ വാ​ങ്ങി സ​ർ​വി​സ്​ വി​പു​ല​മാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story